റിയാദ്: രുചിക്കൂട്ടുകളുടെ വൈവിധ്യമൊരുക്കി ജര്‍ജീര്‍ റസ്റ്ററന്റ് പ്രവര്‍ത്തനം ആരംഭിച്ചു. മുറബ്ബ ലുലു അവന്യൂ മാളിലെ ഫുഡ് കോര്‍ട്ടില്‍ പൗരപ്രമുഖനും യുവസംരംഭകനുമായ മിശാല്‍ നാദിര്‍ അബ്ദുറഹ്മാന്‍ അല്‍ ശൈബാനി ഉദ്ഘാടനം നിര്‍വഹിച്ചു. അബ്ദുല്‍ സലാം, ഷഫീഖ്, താജുദ്ദീന്‍ ഫിറോസ് ഖാന്‍, റാഷിദ് തങ്ങള്‍, അബ്ദുല്‍ സമദ്, ലാലു വര്‍ക്കി, സലിം ഇഞ്ചക്കല്‍ തുടങ്ങി മാനേജ്‌മെന്റ് പ്രതിനിധികളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെയും സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.
കൃത്രിമ രുചിക്കൂട്ടുകളില്ലാതെ പരമ്പരാഗത ഇന്ത്യന്‍, ചൈനീസ്, അറബ് വിഭവങ്ങളുടെ കലവറയാണ് ജര്‍ജീര്‍ റസ്‌റ്റോറന്റില്‍ ഒരുക്കിയിട്ടുളളത്. ബോംബെ ഹന്ദി ബിരിയാനി, ചിക്കന്‍65 ബിരിയാനി, ചിക്കന്‍ ടിക്ക ബിരിയാനി, നവരത്‌ന കുറുമ എന്നിവ ജര്‍ജീര്‍ റസ്‌റ്റോറന്റിലെ പ്രത്യേക വിഭവങ്ങളാണ്. ഇതിന് പുറമെ വിവിധതരം ദോശകള്‍, സൗത് ഇന്ത്യന്‍, ചൈനീസ് വിഭവങ്ങളും ലഭ്യമാണ്.
അല്‍ ഹസ, അല്‍കോബാര്‍ എന്നിവിടങ്ങളില്‍ ശാഖകളുളള ജര്‍ജീറിന്റെ കൂടുതല്‍ റസ്റ്ററന്റുകള്‍ വിവിധ നഗരങ്ങളില്‍ ആരംഭിക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.