റിയാദ്: കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് സെക്രട്ടറിയുമായ സുബൈര്‍ അരിമ്പ്ര പ്രവാസത്തിന് വിരാമമിടുന്നു. ബാ അബ്ദുറഹീം അല്‍ അമൂദി കമ്പനിയിയില്‍ 27 വര്‍ഷത്തെ സേവനം. കീ അക്കൗണ്ടന്റായാണ് വിരമിക്കുന്നത്.
യാത്രയയപ്പ് സംഗമം സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡണ്ട് അഷ് റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.പി.മുസ്തഫ അധ്യക്ഷത വഹിച്ചു. നാഷണല്‍ കമ്മിറ്റിയുടെ ഉപഹാരം അഷ്‌റഫ് വേങ്ങാട്ടും സെന്‍ട്രല്‍ കമ്മിറ്റിയുടെ ഉപഹാരം സി.പി.മുസ്തഫയും സമ്മാനിച്ചു. ആലപ്പുഴ ജില്ലാ കെ.എം.സി.സിക്കുവേണ്ടി താജ് തവക്കല്‍, കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്ക് വേണ്ടി അന്‍ വര്‍ വാരം, റഹീം ക്‌ളാപ്പന, ഫിറോസ് കൊല്ലം (കൊല്ലം ജില്ലാ കമ്മറ്റി), ഷാഫി സെഞ്ച്വറി (കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി) എന്നിവര്‍ ഉപഹാരം സമ്മാനിച്ചു.
സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ്, സെക്രട്ടറി, മലപ്പുറം ജില്ലാ കെ.എം.സി.സി ജനറല്‍ സെക്രട്ടറി, തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ്, സി.എച്ച് സ്മാരക വേദി, സഹ്യ കലാ വേദി, മാപ്പിള കലാ അക്കാദമി, നിള കുടുംബ വേദി, തിരൂരങ്ങാടി പി.എസ്.എം.ഒ അലൂംനി തുടങ്ങി സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലയില്‍ സജീവ സാന്നിധ്യമായിരുന്നു സുബൈര്‍ അരിമ്പ്ര.
അബ്ദുസ്സലാം തൃക്കരിപ്പൂര്‍, സത്താര്‍ കായംകുളം, താജ് തവക്കല്‍, മഹ്മൂദ് കയ്യാര്‍, സലീം ചാലിയം, റഹീം ക്ലാപ്പന, ഷാജി കരിമുട്ടം കൊല്ലം, ജലീല്‍ ആലുവ, അന്‍ഷാദ് കൈപ്പമംഗലം, അഷ് റഫ് വെള്ളേപ്പാടം, പി.സി അലി വയനാട്, അബ്ദുറഹ് മാന്‍ ഫറോക്ക്, അബ്ദുല്‍ മജീദ് പയ്യന്നൂര്‍, കെ.പി.മുഹമ്മദ് കളപ്പാറ, കുഞ്ഞിപ്പ തവനൂര്‍, റഹ് മത്ത് അഷ് റഫ്, സുഹൈല്‍ കൊടുവള്ളി, നിസാര്‍ ആനങ്ങാടി എന്നിവര്‍ ആശംസ നേര്‍ ന്നു. കെ.ടി.അബൂബക്കര്‍, മുജീബ് ഉപ്പട, റസാഖ് വളക്കൈ, അക്ബര്‍ വേങ്ങാട്ട്, സിദ്ദീഖ് കോങ്ങാട്, ഷംസു പെരുമ്പട്ട, മാമുക്കോയ ഒറ്റപ്പാലം, സഫീര്‍ പറവണ്ണ, ഷഫീഖ് കൂടാളി, അഷ് റഫ് അച്ചൂര്‍, ജാഫര്‍ സാദിഖ് പുത്തൂര്‍ മഠം, മുസ്തഫ വേളൂരാന്‍, കെ.സി ലത്തീഫ്, ജസീല മൂസ, നുസൈബ മാമു, ഖമറുന്നീസ മുഹമ്മദ് കുട്ടി എന്നിവര്‍ നേതൃത്വം നല്‍ കി. ജലീല്‍ ആലുവ ഖിറാ അ ത്ത് നടത്തി. ഓര്‍ഗനൈസിംഗ് സെക്രട്ടറി ജലീല്‍ തിരൂര്‍ സ്വാഗതവും സെക്രട്ടറി ഷാഹിദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.