Sauditimesonline

aryadan
നിലമ്പൂര്‍ സെമിഫൈനല്‍ ആധികാരിക ജയമെന്ന് സൗദി കെഎംസിസി

സിദ്ദീഖ് കാപ്പന്റെ അറസ്റ്റില്‍ ദമ്മാം മീഡിയ ഫോറം പ്രതിഷേധിച്ചു

ദമ്മാം: ഉത്തര്‍ പ്രദേശില്‍ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ പോലീസ് അന്യായമായ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനെതിരെ ദമ്മാം മീഡിയ ഫോറം പ്രതിഷേധിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ മാധ്യമ പ്രവര്‍ത്തനം വെല്ലുവിളി നിറഞ്ഞതായി മാറിക്കൊണ്ടിരിക്കുന്നു. ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണ്.

ഏതെല്ലാം വാര്‍ത്തകള്‍ എങ്ങനെയൊക്കെ റിപ്പോര്‍ട്ട് ചെയ്യപ്പെടണം എന്ന ഭരണകൂട താല്‍പര്യങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ഹഥ്‌റാസില്‍ വാര്‍ത്താശേഖരണത്തിനെത്തിയ സിദ്ദീഖ് കാപന്റെ അറസ്റ്റ്. നിയമസംരക്ഷണവും പൗരാവകാശങ്ങളും അനുവദിച്ച് കിട്ടണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്തതിനെ ദമ്മാം മീഡിയ ഫോറം സ്വാഗതം ചെയ്തു.

സിദ്ദീഖ് കാപ്പനെ ഉടന്‍ മോചിപ്പിക്കണം. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കണം. ഭരണകൂട ഭീകരണ അവസാനിപ്പിക്കണമെന്നും മീഡിയ ഫോറം ആവശ്യപ്പെട്ടു. പ്രതിഷേധ യോഗത്തില്‍ പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ, ലുഖ്മാന്‍ വിളത്തൂര്‍, ചെറിയാന്‍ കിടങ്ങന്നൂര്‍, നൗഷാദ് ഇരിക്കൂര്‍, സുബൈര്‍ ഉദിനൂര്‍, ജനറല്‍ സെക്രട്ടറി സിറാജുദീന്‍ വെഞ്ഞാറമൂട്, ട്രഷറര്‍ മുജീബ് കളത്തില്‍ എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top