ദമ്മാം: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കുളിെന്റ ചരിത്രത്തില്‍ ആദ്യമായി വനിതാ പ്രിന്‍സിപ്പളായി സ്ഥാനമേറ്റ മെഹ്നാസ് ഫരീദിനെ സൗദി ആലപ്പുഴ വെല്‍ഫയര്‍ അസോസിയേഷന്‍ (സവ) വനിതാ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. പ്രസിഡന്റ് രശ്മി മോഹന്‍, സെക്രട്ടറി സബിതാ നസീര്‍ എന്നിവര്‍ ബൊക്കെ നല്‍കി പ്രിന്‍സിപ്പാളിനെ ആദരിച്ചു. സ്‌കൂളില്‍ വനിതാ മേധാവി സ്ഥാനം ഏറ്റെടുത്തത് സുതാര്യമായ പ്രവര്‍ത്തനങ്ങളിലേക്ക് നയാക്കാന്‍ കഴിയും. മതാപിയതാക്കള്‍ക്ക് കുടുതല്‍ പരിഗണന ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായും സവ പ്രവര്‍ത്തകര്‍ പറഞ്ഞു.
35 വര്‍ഷത്തെ ആത്മബന്ധമാണ് വിദ്യാലയവുമായി ഉള്ളതെന്നു മെഹ്നാസ് ഫരീദ് പറഞ്ഞു. ഓരോ ആദരവും കലാലയത്തിനുള്ള ആദരവായാണ് കണക്കാക്കുന്നത്. വനിതകളുടെ ആദരവ് മാനസികമായി കരുത്ത് നല്‍കും. ഒപ്പം മാതാപിതാക്കള്‍ക്ക് സ്‌കുളുമായി ബന്ധപ്പെട്ട ഏത് കാര്യത്തിനും എല്ലാ ദിവസവും സമീപിക്കാമെന്നും അവര്‍ പറഞ്ഞു. സ്‌കുള്‍ ഭരണസമിതി മുന്‍ ചെയര്‍മാന്‍ സുനില്‍ മുഹമ്മദും സന്നിഹിതനായിരുന്നു. സവ വനിതാ വേദി അംഗങ്ങളായ രശ്മി മോഹന്‍, സബിത നസീര്‍ , രശ്മി ശിവപ്രസാദ്, അമൃത, കാര്‍ത്തിക, സൗമി നവാസ് എന്നവരും പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.