ജിസാന്‍: കാല്‍പ്പന്ത് പ്രേമികള്‍ ആകാംഷയോടെ കാത്തിരുന്ന ഫുട്‌ബോള്‍ മേള ഈദ് ദിനത്തില്‍ അരങ്ങേറും. മഹ്ബൂജ് ഫ്‌ളഡ് ലിറ്റ് സ്‌റ്റേഡിയിത്തില്‍ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയാണ് ഏകദിന സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിന് വേദിയൊരുക്കുന്നത്. ജിസാന്‍ പ്രവിശ്യയിലെ എട്ട് ടീമുകള്‍ മത്സരത്തില്‍ മാറ്റുരക്കും. പ്രൈസ് മണിക്ക് പുറമെ ഫൈനലില്‍ മാറ്റുരക്കുന്ന ടീമുകള്‍ക്ക് ട്രോഫിയും സമ്മാനിക്കും.
കൊവിഡിനു ശേഷം പ്രവിശ്യയില്‍ നടക്കുന്ന ഫുട്‌ബോള്‍ മേളയെ വരവേല്‍ക്കാന്‍ ആവേശപൂര്‍വം കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ പ്രേമികളും ക്ലബ്ബുകളും. അതുകൊണ്ടുതന്നെ സൗദിയുടെ പല ഭാഗത്തു നിന്നുള്ള പ്രമുഖ കളിക്കാരെ അണിനിരത്താനുള്ള പരിശ്രമത്തിലാണ് ഓരോ ക്ലബ്ബ് സാരഥികളും. ഈദ് ദിനത്തില്‍ വൈകീട്ട് 7ന് ടൂര്‍ണ്ണമെന്റ് ആരംഭിക്കും. ഫുട്‌ബോള്‍ മാമാങ്കത്തിന് ആവേശം പകരാന്‍ ഷൂട്ടൗട്ട് മല്‍സരം അരങ്ങേറുമെന്ന് ടൂര്‍ണ്ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ഹാരിസ് കല്ലായി പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ കലാരൂപങ്ങള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ടൂര്‍ണ്ണമെന്റ് കമ്മിറ്റി. പ്രൂഖ ട്രാവല്‍സ് കണ്‍സള്‍ട്ടന്‍സി കംഫര്‍ട്ട് ട്രാവല്‍സ്, എ.കെ കാര്‍ഗോ സര്‍വ്വീസ്, ബിസ്മി കാര്‍ഗോ എന്നിവരാണ് ടൂര്‍ണമെന്റിന്റെ പ്രായോജകര്‍.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.