Sauditimesonline

ekm kmcc
എറണാകുളം കെഎംസിസി സൗഹൃദ സംഗമം

സൗദി നെസ്‌റ്റോ ഹൈപ്പറില്‍ തൊഴില്‍ അവസരം

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. ഇന്റേണല്‍ ഓഡിറ്റര്‍ (2), ലീഗല്‍ അഡ്‌വൈസര്‍ (1), ബയര്‍ (4) എന്നീ തസ്തികകളിലാണ് ഒഴിവുളളത്. സിഎ അല്ലെങ്കില്‍ തതുല്യ യോഗ്യതയുളളവര്‍ക്ക് ഇന്റേണല്‍ ഓഡിറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. സൗദിയില്‍ രണ്ട് വര്‍ഷം പരിചയവും ഇംഗ്‌ളീഷ്, അറബി ഭാഷകളില്‍ പ്രാവീണ്യവും വേണം. ലീഗല്‍ അഡൈ്വസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം പരിചയവും ഇംഗ്‌ളീഷ്, അറബി ഭാഷകളില്‍ പരിചയവും ആവശ്യമാണ്. ജിസിസിയിലെ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ 4 വര്‍ഷം പരിചയമുളളവര്‍ക്ക് ബയര്‍ തസ്തികയില്‍ അപേക്ഷിക്കാം. ഇംഗ്‌ളീഷ്, ഹിന്ദി, അറബി ഭാഷകളില്‍ ആശയ വിനിമയം നടത്താന്‍ ശേഷിയുണ്ടാവണം. മികച്ച സേവന വേതന വ്യവസ്ഥകള്‍. താല്‍പര്യമുളളവര്‍ hrnestoksa@gmail.com ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടംമെന്ന് നെസ്‌റ്റോ മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top