Sauditimesonline

raheem and mother
റഹീമിന്റെ മോചനം വൈകും: ജാമ്യാപേക്ഷ തളളി; പത്താം തവണയും കേസ് മാറ്റി

കണ്ണൂര്‍ ഒഐസിസി സതീശന്‍ പാച്ചേനി അനുശോചനം

റിയാദ്: കോണ്‍ഗ്രസ്സ് നേതാവും കണ്ണൂര്‍ ഡിസിസി മുന്‍ പ്രസിഡന്റുമായ സതീശന്‍ പാച്ചേനിയുടെ ആകസ്മിക വേര്‍പാടില്‍ ഓ ഐ സി സി റിയാദ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. പ്രസിഡന്റ് ജലീല്‍ ചെറുപുഴ അദ്ധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ, നവാസ് വെള്ളിമാട്കുന്ന്, മുഹമ്മദലി മണ്ണാര്‍ക്കാട്,

ഗ്ലോബല്‍ ഭാരവാഹികളായ റസാഖ് പൂക്കോട്ടുംപാടം, നൗഫല്‍ പാലക്കാടന്‍, അഷ്‌കര്‍ കണ്ണൂര്‍, സിദ്ധിക്ക് കല്ലൂപ്പറമ്പന്‍, വിവിധ ജില്ലകളെ പ്രതിനിധികരിച്ചു ഷുക്കൂര്‍ ആലുവ, ബഷീര്‍ കോട്ടയം, റഫീഖ് പട്ടാമ്പി, സുരേഷ് ശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു. ട്രഷറര്‍ ഹരീന്ദ്രന്‍ ചെങ്ങല്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

കണ്ണൂര്‍ ജില്ലയിലെ ഭാരവാഹികളായ അബ്ദുല്‍ മജീദ്, അഭിലാഷ് മാവിലായി, കൃഷ്ണന്‍ വെള്ളച്ചാല്‍, ബൈജു ഇട്ടന്‍, സന്തോഷ് ബാബു, ഹാഷിം പാപ്പിനിശ്ശേരി, . അബ്ദുല്ല കോറളായി, സുജിത് തോട്ടട, മഹേഷ് എം പി, അഷ്‌റഫ് കോറളായി, ഹാഷിം പാലഞ്ഞാട്ട്, പ്രദീപ് പിണറായി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി നവാസ് കണ്ണൂര്‍ സ്വാഗതവും ബൈജു ഇട്ടന്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top