
റിയാദ്: അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയുടെ നീളം കുറക്കാനുള്ള തീരുമാനം മലബാറിലെ വിമാന യാത്രക്കാര്‍ക്ക് തിരിച്ചടിയാകും. അന്തരാഷ്ട്ര മാനദണ്ഡം അനുസരിച്ചുളള റണ്‍വേ സൗകര്യം നിലവില്‍ കരിപ്പൂരിനുണ്ട്. കരിപ്പൂര്‍ വിമാന ദുരന്തത്തിന് കാരണം റണ്‍വെയുടെ കുഴപ്പമല്ല. റണ്‍വേ എന്‍ഡ് സേഫ്ടി ഏരിയയുടെ നീളം കുറഞ്ഞതുകൊണ്ടുമല്ല. പൈലറ്റിന്റെ പിഴവുകൊണ്ടാണ് അപകടം സംഭവിച്ചത്. അന്വേഷണങ്ങളും പഠന റിപ്പോര്‍ട്ടുകളും ഇതാണ് വ്യക്തമാക്കുന്നത്. കരിപ്പുരില്‍ നടപ്പിലാക്കുന്ന പരിഷ്‌കാരം യാത്രക്കാരുടെ എണ്ണം കുറക്കും. നിലവിലുളള യാത്രക്കാര്‍ മറ്റ് വിമാനത്താവളത്തെ ആശ്രയിക്കുന്നതിനും കാരാണമാകും. ഇത് വിമാനത്താവളത്തിന്റെ നിലനില്‍പ്പിനെ ബാധിക്കും എന്നാണ് വിലയിരുത്തുന്നത്.

ഇന്ത്യയില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളമാണ് കരിപ്പൂര്‍. പൊതുമേഖലയിലുള്ള കരിപ്പുര്‍ വിമാനത്താവളത്തെ സ്വകാര്യവല്‍ക്കരിക്കുന്നതിന് ബോധപൂര്‍വ്വം ശ്രമം നടക്കുന്നു. കരിപ്പൂര്‍ വിമാനത്താവത്തിന്റെ വളര്‍ച്ചയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഉത്തരേന്ത്യന്‍ ലോബിയാണ്. അതുകൊണ്ടുതന്നെ റണ്‍വേയുടെ നീളം കുറക്കുന്നത് ഉള്‍പ്പെടെയുളള തീരുമാനങ്ങളില്‍ നിന്നു വ്യോമയാന മന്ത്രാലയം പിന്‍മാറണമെന്ന് പ്രവാസികള്‍ ആവശ്യപ്പെട്ടു.





