ദമാം: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മ ഡിസ്പാക്കിന്റെ നേത്യത്വത്തില്‍ റിപ്പബ്ലിക് ദിന പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഫെബ്രവരി നാലിന് ദമാം ഷിറമാള്‍ ലുലു ഓഡിറ്റോറിയത്തിലാണ് പരിപാടി. മെഗാ ക്വിസ്, പ്രസംഗ മത്സരം, ചിത്രരചന എന്നിവ അരങ്ങേറുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എഴാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായിട്ടാണ് മെഗാ ക്വിസ് മത്സരം. ഒരു ടീമില്‍ മൂന്ന് അംഗങ്ങള്‍ക്ക് പങ്കെടുക്കാം.
പ്രസംഗം, ചിത്രരചനാ എന്നിവ മുന്ന് വിഭാഗങ്ങളായി തിരിച്ചാണ് മത്സരം. മല്‍സരങ്ങളില്‍ പങ്കെടുക്കുന്നതിനു നജീബ് അരഞ്ഞിക്കല്‍ (0506801259) താജു അയ്യാരില്‍ (0592672211) അനില്‍ കുമാര്‍ (0566934054) എന്നിവരുമായി ബന്ധപ്പെടണം. സ്‌കൂള്‍ വ്യദ്യാര്‍ഥികള്‍ക്കായി അണ്ടര്‍ 18 ഫുട്‌ബോള്‍ മേളയും സംഘടിപ്പിക്കുമെന്നും സംഘാടകര്‍ പറഞ്ഞു. വര്‍ത്താസമ്മേളനത്തില്‍ ഡിസ്പാക് പ്രസിഡന്റ് ഷഫീക് സി.കെ., ജന: സെക്രട്ടറി അഷ് റഫ് ആലുവ, വീനര്‍ ഷമീം കാട്ടാക്കട, സബ് കമ്മറ്റി കണ്‍ വീനര്‍മാരായ, അനില്‍ കുമാര്‍, സാദിക് അയ്യാലില്‍, താജുദ്ദീന്‍ ഫിറോസ് ഖാന്‍ എന്നിവരും പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.