Sauditimesonline

eva
'ഇവാ' കുടുംബ സംഗമവും വിന്റര്‍ ഫെസ്റ്റും

ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പുതിയ നേതൃത്വം; അബ്ദുല്‍ ഖയ്യൂം ബുസ്താനിയെ പ്രസിഡന്റ്


റിയാദ്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. അബ്ദുല്‍ ഖയ്യൂം ബുസ്താനിയെ പ്രസിഡന്റായും അബ്ദുറസാഖ് സ്വലാഹിയെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. മുഹമ്മദ് സുല്‍ഫീക്കര്‍ ആണ് ട്രഷറര്‍. നൗഷാദ് അലി പി., അഡ്വ അബ്ദുല്‍ ജലീല്‍, മുജീബ് അലി തൊടികപ്പുലം, അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍, മൂസ തലപ്പാടി എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. നൗഷാദ് മടവൂര്‍, മുഹമ്മദ് കുട്ടി കടന്നമണ്ണ, സാജിദ് കൊച്ചി, ഫൈസല്‍ ബുഹാരി, റഷീദ് വടക്കന്‍ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.

അഷ്‌റഫ് തിരുവനന്തപുരം, അബ്ദുസ്സലാം ബുസ്താനി, അംജദ് കുനിയില്‍, അഷ്‌റഫ് തലപ്പാടി, അബ്ദുറസാഖ് എടക്കര ,ബഷീര്‍ സ്വലാഹി, ഹനീഫ മാസ്റ്റര്‍, ഇക്ബാല്‍ വേങ്ങര, കബീര്‍ ആലുവ, മുജീബ് ഇരുമ്പുഴി, ഷംസുദ്ദീന്‍ പുനലൂര്‍, സിബ്ഗത്തുള്ള, ഷംസീര്‍ ചെറുവാടി, ഷുക്കൂര്‍ ചേലാമ്പ്ര, സുബൈര്‍ കൊച്ചി, ഉമൈര്‍ഖാന്‍ തിരുവനന്തപുരം, ഹസനുല്‍ ബന്ന, ഉസാമ മുഹമ്മദ്, ഫൈസല്‍ കൊളക്കോടന്‍, അറഫാത്ത് കോട്ടയം, നിസാര്‍ കെ. മുജീബ് ഒതായി എന്നിവരെ പ്രവര്‍ത്തകസമിതി അംഗങ്ങളായും തെരഞ്ഞെടുത്തു. ബത്ഹ റിയാദ് സലഫി മദ്‌റസയില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. 2024 ഡിസംബര്‍ വരെയാണ് പുതിയ കമ്മിറ്റിയുടെ കാലാവധി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top