റിയാദ്: മാപ്പിളപ്പാട്ടിന്റെ ഈണം ഇശല്‍ വൈവിധ്യങ്ങള്‍ക്ക് വഴിമാറിയ ‘ഇശല്‍പെയ്യും രാവ്’ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ഗ്രാന്‍ഡ് ഫിനാലെ ആസ്വാദകര്‍ക്ക് നവ്യാനുഭവമായി. കസവ് കലാവേദിയാണ് പരിപാടി ഒരുക്കിയത്. ജൂനിയര്‍ വിഭാഗത്തില്‍ അനീഖ് ഹംദാന്‍ ഒന്നാം സ്ഥാനം നേടി. മുഹമ്മദ് ഇശാന്‍ രണ്ടും അമീന ഫാത്തിമ മൂന്നും സ്ഥാനത്തിന് അര്‍ഹരായി. വാശിയേറിയ സീനിയര്‍ മത്സരത്തില്‍ ഫിദ ബഷീര്‍ ജേതാവായി. പവിത്രന്‍ കണ്ണൂര്‍, മുഹ്‌സിന്‍ കാലിക്കറ്റ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്. ഗായകരായ യൂസഫ് കാരക്കാട്, ബെന്‍സീറ റഷീദ്, ഹിബ അബ്ദുസലാം എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.
പ്രണയകാവ്യങ്ങള്‍, മാലപ്പാട്ടുകള്‍, പടപ്പാട്ടുകള്‍, ഒപ്പനപ്പാട്ടുകള്‍, കിസ്സപ്പാട്ടുകള്‍, കെസ്സുപ്പാട്ടുകള്‍, കല്യാണപ്പാട്ടുകള്‍ തുടങ്ങി മാപ്പിളപ്പാട്ടു സാഹിത്യത്തിലെ നിരവധി ഗാനങ്ങള്‍ കസവ് കലാകാരന്‍മാരായ അനസ് കണ്ണൂര്‍, നിഷാദ് തളിപ്പറമ്പ്, നൗഫല്‍ വടകര, പാത്തു നിസാം, ദില്‍ഷാദ് കൊല്ലം, ബാബു മോങ്ങം, സിനാന്‍ ബാബു എന്നിവര്‍ ആലപിച്ചു. വിധികര്‍ത്താക്കളായി എത്തിയ യൂസഫ് കാരക്കാട്, ബെന്‍സീറ റഷീദ്, ഹിബ അബ്ദുസലാം എന്നിവരും ഇശല്‍ താളത്തിന് ആവേശം പകര്‍ന്നു ഗാനങ്ങള്‍ ആലപിച്ചു.
സാംസ്‌കാരിക സമ്മേളനം സിപി മുസ്തഫ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സലിം ചാലിയം അധ്യക്ഷത വഹിച്ചു. നസ്‌റുദ്ദീന്‍ വിജെ, സാറ ഫഹദ് അല്‍ കഹ്താനി, ബഷീര്‍ വള്ളിക്കുന്ന് (ബിഎം കാര്‍ഗോ മാനേജര്‍), അഫ്‌സല്‍ കണ്ണൂര്‍ (എയര്‍ ലിങ്ക് കാര്‍ഗോ മാനേജര്‍), ബഷീര്‍ കെ സൈനുദ്ധീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
നിസാം കായംകുളം, ബനൂജ് പൂക്കോട്ടും പാടം, കുഞ്ഞോയി കോടാമ്പുഴ, ജാഫര്‍ സാദിക്ക് പുത്തൂര്‍ മഠം, ജിംഷാദ്, നൂറുദ്ധീന്‍ കല്ലേരി,ഫൈസല്‍ ബാബു, ഹാസിഫ് കളത്തില്‍,സകീര്‍ താഴെക്കോട്, ശംസുദ്ധീന്‍ കല്ലമ്പാറ, റാഫി ബേപ്പൂര്‍,നിസാര്‍ കുരിക്കള്‍, ഉമ്മര്‍ അമാനത്, അഷ്‌റഫ് കല്ലേരി എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി മനാഫ് മാന്നൂര്‍ സ്വാഗതവും ട്രഷറര്‍ അഷ്‌റഫ് കൊട്ടാരം നന്ദിയും പറഞ്ഞു. ഡോ. ഹസ്‌ന അബ്ദുല്‍ സലാം, അമീര്‍ഷ പാലത്തിങ്ങല്‍ എന്നിവര്‍ അവതാരകരായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.