
റിയാദ്: വിദ്യാഭ്യാസ പ്രവര്‍ത്തകനും കൗണ്‍സലറും സൗദി വിദ്യാഭ്യാസ മന്ത്രാലയം കണ്‍സള്‍ട്ടന്റുമായ ഡോ. കെ ആര്‍ ജയചന്ദ്രന്‍ രചിച്ച ‘നോ യുവര്‍ ചൈല്‍ഡ് ഫസ്റ്റ് (KNOW YOUR CHILD FIRST) പ്രകാശനം ചെയ്തു. ഓണ്‍ലൈനില്‍ നടന്ന പരിപാടിയില്‍ സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സയീദ് ആണ് പ്രകാശനം നിര്‍വഹിച്ചത്. കുട്ടികളുടെ വളര്‍ച്ച, വികാസം, പഠന പ്രശ്‌നങ്ങള്‍ എന്നിവ അപഗ്രഥിക്കുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്യുന്ന ഗ്രന്ഥം വിദ്യാഭാസ രംഗത്തു പ്രധാന നാഴികക്കല്ലാകുമെന്നു അംബാസഡര്‍ അഭിപ്രായപ്പെട്ടു. വിദ്യാഭാസ ഗവേഷകന്‍, കൗണ്‍സലര്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ സേവനം അനുഷ്ടിക്കുന്ന ഡോ. ജയചന്ദ്രന്റെ ശ്രദ്ധേയമായ രചനയാണിതെന്നും അംബാസഡര്‍ പറഞ്ഞു. പരിപാടി വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയര്‍മാന്‍ ഡേവിഡ് ലൂക്ക് ഉദഘാടനം ചെയ്തു.

18 രാജ്യങ്ങളില്‍ നിന്നുളള വിദ്യാഭാസ വിദഗ്ദ്ധര്‍, ഗവേഷകര്‍, ശാസ്ത്രജ്ഞര്‍ എന്നിവര്‍ പങ്കെടുത്തു. സൗദി ശാസ്ത്രജ്ഞന്‍ ഡോ. സഊദ് ബെന്‍ ഖുദൈര്‍ (കാനഡ) മുഖ്യ പ്രഭാഷണം നടത്തി. കിംഗ് സഊദ് യൂണിവേഴ്‌സിറ്റി ഫാക്കല്‍റ്റി ഡോ. അബ്ദുല്‍ സലാം ഒമര്‍ പുസ്തകം അവലോകനം ചെയ്തു. മനഃശാസ്ത്രജ്ഞയും പ്രൊഫസറുമായ ഡോ. റസീന പത്മം (കൊച്ചി), ഡോ. അനസ് അബ്ദുല്‍ മജീദ് (ദുബായ് ), ഡോ. സുരേഷ് (അമേരിക്ക), ഡോ ഉമ്മെദ് സിങ് (സൂറത്ത് ), റംല സാദിഖ് (ആസ്‌ട്രേലിയ) ജയന്‍ പോത്തന്‍കോട് (തിരുവനന്തപുരം), ഡോ. ഖുര്‍ഷിദ്, ഡോ. റഹ്മത്തുള്ള, ശിഹാബ് കൊട്ടുകാട്, ഇബ്രാഹിം സുബ്ഹാന്‍, ഉബൈദ് എടവണ്ണ, അഡ്വ. നിക്‌സണ്‍ വര്‍ഗീസ്, കുഞ്ചു സി നായര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

ലണ്ടന്‍, ഇന്ത്യ, റിയാദ് എന്നിവിടങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ നടത്തിയ സംഗീത, നൃത്തന്യത്യങ്ങളും അരങ്ങേറി. വേള്‍ഡ് മലയാളി കൗണ്‍സില്‍ സംഘടിപ്പിച്ച പ്രകാശന പരിപാടിയില്‍ സുനില്‍ മേലേടത്ത്, പദ്മിനി നായര്‍, ഡോ.ലതാ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി. നിജാസ് പാമ്പാടിയില്‍ സ്വാഗതവും സ്വപ്ന ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു.
നേരത്തേ എംബസിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ നൗഷാദ് കിളിമാനൂര്‍, ഡോ. ജയചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് പുസ്തകം അംബാസഡര്‍ക്കു സമര്‍പ്പിച്ചു. ന്യൂ ഡല്‍ഹിയിലെ ബ്ലൂ റോസ് പ്രസിദ്ധീകരിച്ച പുസ്തകം ആമസോണിലൂടെ ഇന്ത്യയിലും വിദേശത്തും ലഭ്യമാണ്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.