
അല്‍റസ്: നാലു വര്‍ഷം ഇഖാമ പുതുക്കാതെ ദുരിതത്തില്‍ കഴിഞ്ഞ മലയാളി യുവാവിനെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ നിയമ സഹായം തുണയായി. മലപ്പുറം മേല്‍മുറി മുജീബ് ആണ് ദുരിതപര്‍വത്തിനൊുെവില്‍ നാട്ടിലേക്ക് മടങ്ങി.
സൗദിയിലെ അല്‍റാസില്‍ സലൂണ്‍ ജീവനക്കാരനായിരുന്നു. കാലാവധി കഴിഞ്ഞിട്ടും സ്‌പോണ്‍സര്‍ ഇഖാമ പുതുക്കി നല്‍കിയില്ല. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ജോലിയും രല്ലാതായി. ഇതോടെയാണ് മുജീബിന്റെ ജീവിതം ദുരിതത്തിലായത്.

അല്‍റസ് സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെടുകയും ലേബര്‍ കോടതിയില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഫൈനല്‍ എക്‌സിറ്റ് ലഭിച്ചതോടെയാണ് നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങിയത്. ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍റസ് ഘടകം ഭാരവാഹികളായ ഷംനാദ് പോത്തന്‍കോട്, സാലിഹ് കാസര്‍കോട്, അയ്യൂബ് പാണായി, ഫിറോസ് മലപ്പുറം എന്നിവരാണ് സഹായവുമായി രംഗത്ത് ഉണ്ടായിരുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
