Sauditimesonline

fans p
മോഹന്‍ലാലിന് വനിതാ ഫാന്‍സ്; ജിസിസിയിലെ പ്രഥമ കൂട്ടായ്മ റിയാദില്‍

അംഗത്തട്ടില്‍ കേളി മുന്‍ പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥികള്‍

റിയാദ്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ കേളി കലാസാംസ്‌കാരിക വേദി പ്രവര്‍ത്തകരും മത്സര രംഗത്ത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കു വേണ്ടി എട്ട് പേര്‍ മത്സരിക്കുമെന്ന് കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍ പറഞ്ഞു.

കേളി നടത്തിയ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് ഓണ്‍ലൈന്‍ കണ്‍വെന്‍ഷനില്‍ സ്ഥാനാര്‍ത്ഥികളെ രക്ഷാധികാരി കണ്‍വീനര്‍ കെപിഎം സാദിഖ് പരിചയപ്പെടുത്തി.

മൊകേരി പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ കേളിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളും പ്രഥമ മുഖ്യ രക്ഷാധികാരിയുമായിരുന്ന പി.വത്സന്‍ മത്സരിക്കും. രക്ഷാധികാരി സമിതി മുന്‍ അംഗവും കേന്ദ്ര കമ്മിറ്റി മുന്‍ ജോ:സെക്രട്ടറിയുമായ എ ദസ്തഖീര്‍ കൊല്ലം ജില്ലയിലെ ഇത്തിക്കര ബ്ലോക്ക് ചാത്തന്നൂര്‍ വടക്ക് ഡിവിഷനിലാണ് മത്സരിക്കുന്നത്. ന്യൂ സനയ്യ ഏരിയ കമ്മിറ്റി അംഗമായും കേന്ദ്ര സാംസ്‌കാരിക കമ്മിറ്റി ജോ. കണ്‍വീനറായും പ്രവര്‍ത്തിച്ച രാജു നീലകണ്ഠന്‍ കൊല്ലം കോര്‍പ്പറേഷന്‍ മീനത്തുചേരി ഡിവിഷനിലും ന്യൂ സനയ്യ ഏരിയയിലെ ലാസറുദ്ദി യൂണിറ്റ് ജോ. സെക്രട്ടറി ആയിരുന്ന പി ഡാനിഷ് മലപ്പുറം ജില്ലയിലെ പുളിക്കല്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡിലും മത്സരിക്കും. അല്‍ ഖര്‍ജ് ഏരിയയിലെ സിറ്റി യൂണിറ്റ് അംഗമായിരുന്ന എ.സി.അബ്ദുറഹ്മാന്‍ മലപ്പുറം ജില്ലയിലെ കുറുവ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലും കേളി നസിം എരിയ മാറത്ത് യൂണിറ്റംഗമായിരുന്ന പാട്ടശ്ശേരി ഹുസൈന്‍ മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് കൊടിഞ്ഞി ഡിവിഷനിലും സ്ഥാനാര്‍ത്ഥികളാണ്. കേളി കുടുംബ വേദി മുന്‍ കേന്ദ്ര സമിതി അംഗമായിരുന്ന അഡ്വ നബീല പാറമ്മല്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് തേഞ്ഞിപ്പലം ഡിവിഷനിലും കേളി കുടുംബവേദി അല്‍ഖര്‍ജ് മേഖല അംഗമായിരുന്ന സാജിദ ടീച്ചര്‍ എറണാകുളം ജില്ലയിലെ പായിപ്ര പഞ്ചായത്തില്‍ പതിനൊന്നാം വാര്‍ഡിലും ജനവിധി തേടും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top