Sauditimesonline

MEERA
ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ റഹ്മാന് 'കേളി ജ്വാല' അവാര്‍ഡ്

സേവനം ആത്മ സമര്‍പ്പിതമാവുക: ഫൈസല്‍ ആലത്തൂര്‍

റിയാദ്: സാമൂഹ്യ പ്രവര്‍ത്തകരുടെ സേവനങ്ങള്‍ ആത്മസമര്‍പ്പിതമാകണമെന്നു അല്‍ഖസീം പ്രവിശ്യ കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ ഫൈസല്‍ ആലത്തൂര്‍. ഒഴിവുസമയങ്ങളില്‍ പ്രയാസമനുഭവിക്കുന്ന സഹജീവികളിലേക്ക് ഇറങ്ങണം. അവര്‍ക്ക് സാന്ത്വനം നല്‍കാന്‍ സാധിക്കണം. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് സംഘടിപ്പിച്ച വളണ്ടിയര്‍ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ റഫീഖ് ചെറുമുക്ക് അധ്യക്ഷത വഹിച്ചു, ‘സേവനം ആത്മസമര്‍പ്പണം’ എന്ന വിഷയം ഷാഫി മാസ്റ്റര്‍ കരുവാരകുണ്ട് അവതരിപ്പിച്ചു. സൗദി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗങ്ങളായ ഉസ്മാന്‍ അലി പാലത്തിങ്ങല്‍, ശുഹൈബ് പനങ്ങാങ്ങര, ജില്ലാ സെക്രട്ടറി അസീസ് വെങ്കിട്ട, ജനറല്‍ കണ്‍വീനര്‍ ഷറഫു പുളിക്കല്‍, ട്രഷറര്‍ റിയാസ് തിരൂര്‍ക്കാട്, പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് മുത്തുക്കുട്ടി. ടി എ ബി അഷ്‌റഫ് കാസര്‍ഗോഡ്. ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ശരീഫ് അരീക്കോട് പ്രസംഗിച്ചു. കണ്‍വീനര്‍ മാരായ ഫൈസല്‍ തോട്ടത്തില്‍, സലീം സിയാംകണ്ടം, ഇക്ബാല്‍ തിരൂര്‍, ഇസ്മായില്‍ താനൂര്‍,

ഫൈസല്‍ ഇടയൂര്‍, നിസാര്‍ ഇടയൂര്‍, ഗഫൂര്‍ ഇടയൂര്‍, സിദീഖ് വേങ്ങര, സഹദ് മഞ്ചേരി, ഫിറോസ് പള്ളിപ്പടി, ഇസ്മായില്‍ താനൂര്‍, സലാം മഞ്ചേരി നേതൃത്വം നല്‍കി. ഹനീഫ മുതുവല്ലൂര്‍ ഖിറാഅത്ത് നടത്തി. ഇസ്ഹാഖ് താനൂര്‍ സ്വാഗതവും സക്കീര്‍ താഴെക്കോട് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top