Sauditimesonline

fans p
മോഹന്‍ലാലിന് വനിതാ ഫാന്‍സ്; ജിസിസിയിലെ പ്രഥമ കൂട്ടായ്മ റിയാദില്‍

പതിനാറ് മിനികൂപ്പറുകള്‍ സമ്മാനം; ലുലു ഹൈപ്പറില്‍ ‘ഡ്രീം ഡ്രൈവ്’ പ്രമോഷന്‍

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ‘ഡ്രീം ഡ്രൈവ്’ പ്രമോഷന്‍ ആരംഭിച്ചു. സൗദിയിലെ ഉപഭോക്താക്കള്‍ക്ക് 16 മിനി കൂപ്പര്‍ കാറുകള്‍ ഉപഹാരമായി സമ്മാനിക്കും. പതിനൊന്നാം വാര്‍ഷികത്തോടനുബന്ധിച്ച് വന്‍ വിലക്കിഴിവും പ്രഖ്യാപിച്ചു. ഇലക്‌ട്രോണിക്‌സ്, മൊബൈല്‍ ഫോണുകള്‍, ഫാഷന്‍, പലചരക്ക് തുടങ്ങി എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും പ്രമോഷന്‍ ബാധകമാണെന്ന് വെര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തില്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു.

ലുലു ഹൈപ്പറിന്റെ ഏറ്റവും വലിയ പ്രൊമോഷനാണ് പതിനൊന്നാം വാര്‍ഷികാഘോഷത്തിന്റെ പ്രത്യേകതയെന്ന് ലുലു ഹൈപ്പര്‍ സൗദി ഡയറക്ടര്‍ ഷെഹിം മുഹമ്മദ് പറഞ്ഞു. ആകര്‍ഷകമായ വിലക്കിഴിവില്‍ നിരവധി ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അമെക്‌സ് കാര്‍ഡ് ഉപയോഗിച്ച് 500 റിയാലില്‍ കൂടുതല്‍ പര്‍ചേസ് ചെയ്യുന്നവര്‍ക്ക് 50 റിയാല്‍ ക്യാഷ് തിരികെ ലഭിക്കും. സാബ്, അല്‍ അവ്വല്‍ കാര്‍ഡ് ഉപയോഗിച്ച് 500 റിയാലില്‍ കൂടുതല്‍ പര്‍ചേസ് ചെയ്യുന്നവര്‍ക്ക് 10 ശതമാനം കിഴിവ് ലഭിക്കും. ഇതുപ്രകാര പരമാവധി 100 റിയാല്‍ വരെ ഡിസ്‌കൗണ്ട് നേടാന്‍ അവസരം ഉണ്ട്.

ഡ്രീം ഡ്രൈവ് പ്രമോഷന്‍ 2021 ഫെബ്രുവരി 22 വരെ തുടരും. നറുക്കെടുപ്പ് കൂപ്പണ്‍ ലഭിക്കുന്നതിന് ലുലു ഷോപ്പിംഗ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യണമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സൗദി ലുലു ഹൈപ്പര്‍ ഡയറക്ടര്‍ ഷെഹിം മുഹമ്മദ്, കിഴക്കന്‍ പ്രവിശ്യ റീജിയണല്‍ ഡയറക്ടര്‍ അബ്ദുള്‍ ബഷീര്‍, സെന്‍ട്രല്‍ പ്രവിശ്യാ റീജിയണല്‍ ഡയറക്ടര്‍ ഹാതിം, പടിഞ്ഞാറന്‍ പ്രവിശ്യാ റീജിയണല്‍ ഡയറക്ടര്‍ റഫീക്ക് യരതിങ്കല്‍, എച്ച്ആര്‍ മാനേജര്‍ യാസര്‍ ഹുസൈന്‍ അഹമ്മദ് അല്‍ ഖഹ്താനി, മാര്‍ക്കറ്റിംഗ് മാനേജര്‍, അബ്ദുല്ല ഹംദാന്‍ സുവൈലം എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top