Sauditimesonline

kuriyad
ഫ്‌ളൈ ഓവര്‍ നിര്‍മ്മിച്ചു ശാശ്വത പരിഹാരം ഉണ്ടാക്കണം: ഒഐസിസി

നിക്ഷേപത്തിനുള്ള സുരക്ഷിത താവളം; സൗദിയില്‍ സാമ്പത്തിക മേഖല വരുന്നു


റിയാദ്: സൗദി അറേബ്യയില്‍ അടുത്ത വര്‍ഷം മുതല്‍ വിവിധ പദ്ധതികള്‍ള്‍ക്കായി പ്രത്യേക സാമ്പത്തിക മേഖല ആരംഭിക്കുമെന്ന് നിക്ഷേപ വകുപ്പ് മന്ത്രി. രാജ്യത്തിന്റെ സമ്പദ് ഘടന വൈവിധ്യത്ക്കരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും ജി20 ഉച്ചകോടിയില്‍ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു.

എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുകയാണ് അടിസ്ഥാന ലക്ഷ്യം. ഇത് സൗദി അറേബ്യ പ്രഖ്യാപിച്ച വിഷന്‍ 2030ന്റെ അടിസ്ഥാന ശിലയാണ്. ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഇതുവഴി വൈവിധ്യവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് 12 ശതമാനം വര്‍ധിച്ചു. വൈവിദ്യവത്കരിക്കാനുള്ള രാജ്യത്തിന്റെ ശ്രമം ജനങ്ങളും ഏറ്റെടുത്തു. കൊവിഡ് മഹാമാരിയില്‍ നിന്നു രാജ്യത്തിന്റെ സമ്പദ്ഘടന വളര്‍ച്ച നേടുന്നത് സ്വകാര്യമേഖലയുടെ പിന്തുണയോടെയാണ്.

ഫലപ്രദമായ നയങ്ങളും നിക്ഷേപത്തിനുള്ള സുരക്ഷിത താവളവും എന്നാണ് സൗദിയെ മന്ത്രി വിശേഷിപ്പിച്ചത്. രാജ്യത്തിന് പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വിപണിയുണ്ട്, ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രമല്ല, ആഫ്രിക്കയിലും സൗദിയിലെ സംരംഭകര്‍ക്ക് അവസരമുണ്ടെന്നും മന്ത്രി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top