
റിയാദ്: കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി അവസാനിച്ചാലും വിദൂര പഠനം തുടരേണ്ടി വരുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രി ഹമദ് അല്‍ശൈഖ്. ഭാവിയില്‍ ഓണ്‍ലൈനായും ഫിസിക്കലായും വിദ്യാഭ്യാസ രീതി പരിഷ്‌കരിക്കേണ്ടി വരും. വിദ്യാഭ്യാസ സമ്പ്രദാത്തിന്റെ പുതിയ യുഗത്തിന് തുടക്കമാണ് കൊവിഡ് കാലം പഠിപ്പിച്ചത്. പരമ്പരാഗത വിദ്യാഭ്യാസം എന്ന ഒറ്റ രീതി മാറി. ജി20 ചര്‍ച്ചകള്‍ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ലോകം പുതിയ പഠന തന്ത്രങ്ങള്‍ സ്വീകരിക്കുന്നത് തുടരുകയാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനെതിരായ മുന്‍വിധി അപ്രത്യക്ഷമാകും. വിദൂര പഠനം ഇപ്പോള്‍ ‘ഉപോത്പന്നം’ എന്ന ആശയത്തിലേക്കു മാറ്റിയിരിക്കുന്നു. 12 വര്‍ഷത്തെ ക്ലാസ്‌കയറ്റം വ്യത്യസ്തമായിരിക്കുമെന്നും വിദൂര പഠനത്തിന്റെ സാധ്യതകള്‍ വിശദീകരിച്ചു മന്ത്രി പറഞ്ഞു. വിദൂര പഠന പരിപാടികള്‍ക്ക് വെല്ലുവിളികളേറെയുണ്ട്. ഇതുപരിഹരിക്കാന്‍ മികച്ച ഭരണനിര്‍വഹണം ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
