Sauditimesonline

fans p
മോഹന്‍ലാലിന് വനിതാ ഫാന്‍സ്; ജിസിസിയിലെ പ്രഥമ കൂട്ടായ്മ റിയാദില്‍

പ്രതീക്ഷയും ആശ്വാസവും പകരുമെന്ന സന്ദേശവുമയി ജി20 ഉച്ചകോടി സമാപിച്ചു


റിയാദ്: കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ അന്താരാഷ്ട്ര സഹകരണം ആഹ്വാനം ചെയ്തു ജി20 ഉച്ചകോടി സമാപിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അവസരങ്ങള്‍ എല്ലാവര്‍ക്കും പ്രയോജനപ്പെടുത്തുകയെന്ന പൊതു ലക്ഷ്യം കൈവരിക്കുന്നതിനു ജി20 ഉച്ചകോടി അടിത്തറപാകിയതായി സമാപന പ്രസംഗത്തില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പറഞ്ഞു.

പകര്‍ച്ചവ്യാധിയുടെ അനന്തരഫലങ്ങളെ ഒരുമിച്ച് നേരിടണം. ലോകജനതയ്ക്ക് സമ്പന്നമായ ഭാവി കെട്ടിപ്പടുക്കണം. ഇതിനു കഴിഞ്ഞ കാലത്തേക്കാള്‍ കൂടുതല്‍ സഹകരണം ആവശ്യമാണെന്ന് സല്‍മാന്‍ രാജാവ് ആഹ്വാനം ചെയ്തു.

ഈ വര്‍ഷം വളരെയധികം നേട്ടങ്ങള്‍ കൈവരിക്കാന്‍ ജി20 രാഷ്ട്രങ്ങള്‍ക്കു കഴിഞ്ഞു. ജീവന്‍, ഉപജീവനമാര്‍ഗങ്ങള്‍, ഏറ്റവും ദുര്‍ബലരായവര്‍ എന്നിവരെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഒരുമിച്ച് പ്രവര്‍ത്തിച്ചു. സുസ്ഥിരവും സമഗ്രവുമായ സമ്പദ്‌വ്യവസ്ഥ കൈവരിക്കുന്നതിനു ആഗോള വ്യാപാര സമ്പ്രദായം എല്ലാവര്‍ക്കും അനുയോജ്യമാക്കുന്നതിനു ശ്രമം തുടരും. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്കു ആശ്വാസവും പ്രത്യാശയും നല്‍കുന്ന സന്ദേശം അവതരിപ്പിക്കുന്നതില്‍ ജി20 വിജയിച്ചു.

അടുത്ത വര്‍ഷം ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇറ്റലിക്ക് ഉത്തരവാദിത്തം കൈമാറുന്നതില്‍ സന്തോഷമുണ്ട്. മനുഷ്യചരിത്രത്തിലെ അസാധാരണ വര്‍ഷത്തില്‍ ജി20 അധ്യക്ഷ സ്ഥാനം സൗദി അറേബ്യക്ക് ലഭിച്ചത് ബഹുമതിയാണെന്നും ഉച്ചകോടിയില്‍ പങ്കെടുത്തവരെ നന്ദി അറിയിച്ചു രാജാവ് പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top