Sauditimesonline

SaudiTimes

സുജു പയസിന് യാത്രയയപ്പ്

റിയാദ്: പ്രവാസം അവസാനിപ്പിച്ചു നാട്ടില്‍ മടങ്ങുന്ന കേളി ന്യൂസനയ്യ പവര്‍ ഹൗസ് യൂണിറ്റ് അംഗം സുജു പയസിന് യാത്രയയപ്പ് നല്‍കി. പത്തനംതിട്ട ജില്ലയില്‍ ഇലവുംതിട്ട സ്വദേശിയായ സുജു പന്ത്രണ്ട് വര്‍ഷമായി റിയാദിലെ സൗദി കാര്‍പ്പെറ്റ് കമ്പനിയില്‍ ഇലട്രോണിക്‌സ് ടെക്‌നീഷ്യന്‍ ആയി ജോലി ചെയ്തു വരികയായിരുന്നു.

യാത്രയയപ്പ് ചടങ്ങില്‍ വൈസ് പ്രസിഡന്റ് സുവി പയസ്സ് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ രക്ഷാധികാരി കണ്‍വീനര്‍ ഹുസൈന്‍ മണക്കാട്, യൂണിറ്റ് ട്രഷറര്‍ മനോജന്‍, വൈസ് പ്രസിഡന്റ് നിസാര്‍, എക്‌സികുട്ടിവ് അംഗം രാജശേഖരന്‍, യൂണിറ്റ് അംഗം ഹനീഫ ഉപ്പള എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കേളി ന്യൂസനയ്യ പവര്‍ ഹൗസ് യൂണിറ്റിന്റെ ഉപഹാരം സുജു പയസിനു, യൂണിറ്റ് സെക്രട്ടറി അബ്ബാസ് കൈമാറി. യൂണിറ്റ് സെക്രട്ടറി അബ്ബാസ് സ്വാഗതവും, യാത്ര പോകുന്ന സുജു പയസ് നന്ദിയും പറഞ്ഞു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top