Sauditimesonline

knm
രാജാവിന്റെ അതിഥിയായി ഉനൈസ് പാപ്പിനിശ്ശേരി

കേളി അനുശോചന യോഗം

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ഷുബ്ര യൂണിറ്റ് അംഗവും മുന്‍ പ്രസിഡന്റുമായിരുന്ന ഇബ്രാഹിംകുട്ടിയുടെ (റഫീഖ്) നിര്യാണത്തില്‍ അനുശോചനയോഗം സംഘടിപ്പിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് നാട്ടില്‍ ചികിത്സയിലിരിന്നു്.

ബദിയ ഏരിയാ കമ്മിറ്റി ഓഫീസില്‍ വെച്ച് യോഗത്തില്‍ യൂണിറ്റ് എക്‌സിക്യുട്ടീവ് അംഗം നജ്മുദ്ധീന്‍ ആമുഖ പ്രഭാഷണം നടത്തി. പ്രസിഡന്റ് ദിനേശന്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജോയിന്റ് സെക്രട്ടറി സജീവ് കാരത്തൊടി അനുശോചന കുറിപ്പ് അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗം ചന്ദ്രന്‍ തെരുവത്ത്, ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കിഷോര്‍ ഇ നിസാം, റഫീഖ് ചാലിയം, മധു എടപ്പുറത്ത്, ഏരിയാ രക്ഷാധികാരി സമിതി അംഗങ്ങളായ റഫീഖ് പാലത്ത്, പ്രസാദ് വഞ്ചിപ്പുര, അലി കെ വി, മുസ്തഫ വളാഞ്ചേരി, ജാര്‍നെറ്റ് നെല്‍സണ്‍, സരസന്‍, ഏരിയാ ജോയിന്റ് സെക്രട്ടറി ഷാജി കെ എന്‍, വൈസ് പ്രസിഡന്റ് സത്യവാന്‍, ഏരിയാ കമ്മിറ്റി അംഗങ്ങളായ മണിയന്‍ ടി, ഹക്കീം റാവൂത്തര്‍, നിയാസ്, ഷറഫു മൂച്ചിക്കല്‍, യൂണിറ്റ് വൈസ് പ്രസിഡന്റ് റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി സൈദ് സ്വാഗതവും സദാശിവന്‍ പിള്ള നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top