റിയാദ്: സാമൂഹിക പ്രവര്‍ത്തകന്‍ സത്താര്‍ കായംകുളത്തിന്റെ നിര്യാണത്തില്‍ നന്മ കരുനാഗപ്പള്ളി അനുശോചനം അറിയിച്ചു. സുലൈമാനിയ ന്യു മലസ് റസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നന്നെ യോഗത്തില്‍ പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ ഐ കരുനാഗപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.
രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സത്താര്‍ കായംകുളത്തിന്റെ വിയോഗം റിയാദിന് മാത്രമല്ല, പ്രവാസ ലോകത്തിന് മുഴുവന്‍ തീരാ നഷ്ടമാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ നന്മ രക്ഷാധികാരി ബഷീര്‍ ഫത്തഹുദ്ദീന്‍ പറഞ്ഞു. മികച്ച സംഘാടകന്‍ കൂടിയായിരുന്നു അദ്ദേഹം. ‘നന്മ’യെ തുടക്കം മുതല്‍ ചേര്‍ത്ത് പിടിച്ചിരുന്നെന്ന് അംഗങ്ങള്‍ ഓര്‍മ്മിച്ചു.
സെക്രട്ടറി ഷാജഹാന്‍ മൈനാഗപ്പള്ളി, അഖിനാസ് എം കരുനാഗപ്പള്ളി, ജാനിസ്, അനസ്, സത്താര്‍ മുല്ലശ്ശേരി, അഷ്‌റഫ് മുണ്ടയില്‍, സുല്‍ഫിക്കര്‍, നിയാസ്, നവാസ്, ഷഫീഖ്, ഷഹിന്‍ഷാ റിയാസ്,ഷാനവാസ്, സഹദ്, അംജദ്, ബിലാല്‍, ഇഖ്ബാല്‍, ഇസ്മായില്‍ ഉണര്‍വ്വ് തുടങ്ങിയവര്‍ സംസാരിച്ചു. ട്രഷറര്‍ മുനീര്‍ നന്ദി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.