Sauditimesonline

air india express
വിമാനനിരക്ക് നിയന്ത്രണം: സുപ്രീം കോടതി ഇടപെടലില്‍ പ്രതീക്ഷയോടെ പ്രവാസികള്‍

ഷിഫ മലയാളി സമാജം സത്താര്‍ കായംകുളം അനുസ്മരണം

റിയാദ്: രാഷ്ട്രീയ സാമൂഹിക ജീവകാരുണ്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച സത്താര്‍ കായംകുളത്തിന്റെ നിര്യാണത്തില്‍ ഷിഫ മലയാളി സമാജം അനുശോചിച്ചു. റഹ്മാനിയ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ഫിറോസ് പോത്തന്‍കോട് അധ്യക്ഷത വഹിച്ചു. ഷിഫാ മലയാളി സമാജത്തിന്റെ വളര്‍ച്ചയില്‍ ഒപ്പം സഞ്ചരിക്കുകയും ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിയ സാമൂഹി പ്രവര്‍ത്തകനാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ സാബു പത്തടിപറഞ്ഞു.

സെക്രട്ടറി പ്രകാശ് ബാബു വടകര, ട്രഷറര്‍ വര്‍ഗീസ് ആളുക്കാരന്‍, രക്ഷാധികാരികളായ അശോകന്‍ ചാത്തന്നൂര്‍, മധു വര്‍ക്കല, മോഹനന്‍ കരുവാറ്റ, രതീഷ് നാരായണന്‍, ബിജു മടത്തറ, മുജീബ് കായംകുളം, ഷജീര്‍ കല്ലമ്പലം, സുലൈമാന്‍ വിഴിഞ്ഞം എന്നിവര്‍ പ്രസംഗിച്ചു. സന്തോഷ് തിരുവല്ല, ഹനീഫ കൂട്ടായി, ബിജു അടൂര്‍, ബാബു കണ്ണോത്ത്, റഹീം പറക്കോട്, വിജയന്‍ ഓച്ചിറ, ഷാജിത് ചോറോട്, ബിജു സി എസ് എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top