Sauditimesonline

aryadan
ആര്യാടന്‍ ഷൗക്കത്തിന് സ്വീകരണം

സത്താര്‍ കായംകുളത്തെ ഓര്‍ത്ത് റിയാദ്; അന്ത്യാഞ്ജലി അര്‍പ്പിച്ച് കൂട്ടായ്മകള്‍

റിയാദ്: ഒഐസിസി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന സത്താര്‍ കായംകുളത്തിനു റിയാദ് പൊതു സമൂഹത്തിന്റെ ആദരാഞ്ജലി. ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച അനുശോചനയോഗത്തില്‍ വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. റിയാദിലെ സാംസ്‌കാരിക സദസ്സുകളില്‍ സത്താറിന്റെ സാന്നിധ്യം മറക്കാനാകില്ലെന്ന് അനുശോചന യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

മലസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിക്ക് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള നേതൃത്വം നല്‍കി. അഷ്‌റഫ് വേങ്ങാട് (എന്‍ആര്‍കെ ), സെബിന്‍ ഇഖ്ബാല്‍ (കേളി), സുധീര്‍ കുമ്മിള്‍ (നവോദയ), എന്‍ആര്‍കെ മുന്‍ ചെയര്‍മാന്‍ ഐ പി ഉസ്മാന്‍ കോയ, ശിഹാബ് കൊട്ടുകാട്, ഒഐസിസി നേതാക്കന്മാരായ സലിം കളക്കര, രഘുനാഥ് പറശിനിക്കടവ്, നവാസ് വെള്ളിമാട്കുന്ന്, മുഹമ്മദലി മണ്ണാര്‍ക്കാട്, റസാഖ് പൂക്കോട്ടുംപാടം, റഹ്മാന്‍ മുനമ്പത്ത്, സിദ്ധിഖ് കല്ലുപറമ്പന്‍, റഷീദ് കൊളത്തറ, അസ്‌കര്‍ കണ്ണൂര്‍, നിഷാദ് ആലംകോട്,

അഡ്വ. ആഷിക്ക് തൈക്കണ്ടി, മുജീബ് കായംകുളം, ഷിബു ഉസ്മാന്‍, വിവിധ സംഘടനകളെ പ്രതിനിധികരിച്ചു ജയന്‍ കൊടുങ്ങലൂര്‍ (മീഡിയ ഫോറം), ഉമ്മര്‍ മുക്കം (ഫോര്‍ക്ക), അഷ്‌റഫ് (ഐസിഎഫ്), നിസ്സാര്‍ പള്ളിക്കശ്ശേരില്‍ (മൈത്രി കരുനാഗപ്പള്ളി), സലിം മാഹി (തനിമ), ഷൈജു നമ്പലശ്ശേരി (കൃപ), സലിം സഖാഫി (കായംകുളം മജ്‌ലിസ് ), സലിം വാലില്ലാപുഴ (പിഎംഎഫ്), റാഫി പാങ്ങോട് (ജിഎംഎഫ്), റാഫി കൊയിലാണ്ടി (കൊയിലാണ്ടി കൂട്ടം), മുഹമ്മദ് മൂസ (ഇവ), ബിനു ശങ്കരന്‍ (കേരളീയ സമാജം), ഡെന്നി (റിയ), ബാബു രാജ് (റിംല) ഗിരിജന്‍ ശങ്കരന്‍നായര്‍ (തൃശൂര്‍ ജില്ലാ സൗഹൃദവേദി), ടോം മാത്യു (കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍), കബീര്‍ പട്ടാമ്പി (പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷന്‍), അലക്‌സ് (കൊട്ടാരക്കര പ്രവാസി), ഷെമീര്‍ കല്ലിങ്ങല്‍ (റിയാദ് ടാക്കീസ്), മുസ്തഫ കവ്വായി (പയ്യന്നൂര്‍ സൗഹൃദവേദി), ആഷില്‍ വലപ്പാട് (വലപ്പാട് ചാരിറ്റബിള്‍ സൊസൈറ്റി),

സക്കീര്‍ മണ്ണാര്‍മല (ആര്‍എംസി), ഇസ്മായില്‍ (കിയോസ്), രാജേഷ് കോഴിക്കോട് (തറവാട്), പ്രമോദ് കോഴിക്കോട് (തട്ടകം), ഗഫൂര്‍ കൊയിലാണ്ടി (ബിഡികെ), സനൂപ് (പയ്യന്നൂര്‍ സൗഹൃദവേദി), ഷെഫീഖ് തലശ്ശേരി (തലശ്ശേരി കൂട്ടായ്മ), നാസര്‍ കാരകുന്ന് (ചില്ല സര്‍ഗവേദി), രാജു തൃശൂര്‍ (തൃശൂര്‍ ജില്ലാ പ്രവാസി കൂട്ടായ്മ), നൗഷാദ് ആലുവ (റിയാദ് ഹെല്പ് ഡെസ്‌ക്), നാസര്‍ ലെയ്‌സ് (യവനിക), സിയാദ് (ചാക്കോച്ചന്‍ ഫ്രണ്ട്‌സ്), കമറുദ്ധീന്‍ താമരക്കുളം (താമരക്കുളം പ്രവാസി), ബഷീര്‍ വണ്ടൂര്‍ (എംഇഎസ് മമ്പാട് അലുംനി), നാസ്സര്‍ (ട്രിവ), അഡ്വ. അജിത്, സലിം അര്‍ത്തിയില്‍, ഷാജി മഠത്തില്‍, നസ്‌റുദ്ദീന്‍ വിജെ, മൈമൂന അബ്ബാസ്, ജലീല്‍ ആലപ്പുഴ, സൈഫ് കൂട്ടുങ്ങല്‍, ഒഐസിസി ജില്ലാ പ്രസിഡന്റുമാരായ സുഗതന്‍ നൂറനാട്, സജീര്‍ പൂന്തുറ, ഷഫീഖ് പൂരക്കുന്നില്‍, ശരത് സ്വാമിനാഥന്‍, കെ കെ തോമസ്, ബഷീര്‍ കോട്ടയം, സലാം ഇടുക്കി, ശുകൂര്‍ ആലുവ, സുരേഷ് ശങ്കര്‍, ഫൈസല്‍ പാലക്കാട്, അമീര്‍ പട്ടണത്ത്, ഹര്‍ഷദ് എം. ടി, അബ്ദുല്‍ മജീദ്, ജയന്‍ മുസാമിയ തുടങ്ങിയവര്‍ സംസാരിച്ചു. ഷംനാദ് കരുനാഗപ്പള്ളി, അബ്ദുല്ല വല്ലാഞ്ചിറ, നൗഫല്‍ പാലക്കാടന്‍, നവാസ് വെള്ളിമാട്കുന്ന്, ഷാനവാസ് മുനമ്പത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top