സത്താര്‍ കായംകുളത്തിന്റെ വിയോഗത്തില്‍ പി.എം.എഫ് അനുശോചനം

റിയാദ്: സാമൂഹിക പ്രവര്‍ത്തകനും ഒഐസിസി സൗദി നാഷണല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറിയുമായ സത്താര്‍ കായംകുളത്തിന്റെ നിര്യാണത്തില്‍ പ്രവാസി മലയാളി ഫൗണ്ടേഷന്‍ സൗദി നാഷണല്‍ കമ്മറ്റിയും റിയാദ് സെന്‍ട്രല്‍ കമ്മറ്റിയും അനുശോചനം അറിയിച്ചു.

സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലയില്‍ സജീവ സാന്നിദ്ധ്യമായിരുന്നു സത്താര്‍ കായംകുളം. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം പൊതു സമൂഹത്തിന് തീരാനഷ്ടമാണ്. ജാതി, മത, രാഷ്ട്രീയ സംഘടനകള്‍ക്കതീതമായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖലയെന്നും പിഎംഎഫ് അനുശോചന സന്ദേശം വ്യക്തമാക്കി.

Leave a Reply