ഇന്ത്യാ ചരിത്രം ക്വിസ് മത്സരം ഡിസം. 1ന്

റിയാദ്: എംഇഎസ് മമ്പാട് കൊളെജ് അലുംനി റിയാദ് ചാപ്റ്റര്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 1947 മുതല്‍ 1970 വരെയുളള ഇന്ത്യന്‍ ചരിത്രം അടിസ്ഥാനമാക്കിയാണ് മത്സരം. ‘ഗ്രാന്റ് ക്വിസ്സ്’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന മത്സരം റിയാദിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ എട്ട് മുതല്‍ 12 വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.

ഡിസംബര്‍ 1ന് അല്‍ മന്‍സൂറയിലെ ഗ്രാന്റ് ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തിലാണ് മത്സരം. വിജയികള്‍ക്ക് കാഷ് പ്രൈസും ഉപഹാരവും സമ്മാനിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ https://forms.gle/wSpsHikrr6poU5Ja6 ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ 0532380141, 0508385294, 0538695260 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

Leave a Reply