Sauditimesonline

navodaya
ഇഫ്താറും ഇഎംഎസ്, എകെജി അനുസ്മരണവും

റിയാദില്‍ ശീതകാറ്റും മഴയും

റിയാദ്: കഴിഞ്ഞ ദിവസം തലസ്ഥാന നഗരിയായ റിയാദിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്തു. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് ആകാശം മൂടിക്കെട്ടിയിരുന്നു. തുമാമ, ജനാദ്രിയ എന്നിവിടങ്ങളില്‍ കോരിച്ചൊരിഞ്ഞ മഴയാണ് അനുഭവപ്പെട്ടത്. മഴപെയ്തതോടെ അന്തരീക്ഷ താപം കുറയുയും ശീതകാറ്റ് അനുഭവപ്പെടുകയും ചെആ്തു.

നഗരത്തിന്റെ വടക്കുഭാഗത്ത് റോഡുകളില്‍ വെള്ളക്കെട്ടുകളുണ്ടായി. കാറുകള്‍ പോലുള്ള ചെറിയ വാഹനങ്ങളുടെ ടയറുകള്‍ മുങ്ങിപ്പോകും വിധം പലയിടങ്ങളിലും റോഡുകളില്‍ വെള്ളം നിറഞ്ഞു. ഗതാഗതത്തിന് നേരിയ തടസ്സം അനുഭവപ്പെട്ടു. തണുപ്പിലേക്ക് രാജ്യത്തിെന്റ കാലാവസ്ഥ മാറുന്നതിെന്റ സൂചനയായി ഒരാഴ്ചയില്‍ കൂടുതലായി പല ഭാഗങ്ങളിലും വ്യാപകമായ മഴ പെയ്യുന്നുണ്ടെങ്കിലും റിയാദില്‍ നല്ല മഴയുണ്ടായത് വ്യാഴാഴ്ചയാണ്. മഴ കാണാന്‍ കാത്തിരുന്നവര്‍ക്ക് ഇത് നല്ല ആഘോഷവുമായി.

മഴയുടെയും ഇടിമിന്നലിന്റെയും കാറ്റടിക്കുന്നതിെന്റയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തി നഗരവാസികള്‍ സോഷ്യല്‍ മീഡിയകളില്‍ നിറച്ചുകഴിഞ്ഞു. കഴിഞ്ഞ ദിവസം ജിദ്ദയിലും മക്കയിലും അതിശക്തമായ മഴയും തുടര്‍ന്ന് വെള്ളപ്പൊക്കവുമുണ്ടായിരുന്നു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top