ജുബൈല്‍ എഫ്.സി സെവന്‍സ്; സെമി ഫൈനൽ പോരാട്ടത്തിലേക്ക്

ജുബൈല്‍:  സൗദി വ്യവസായ നഗരമായ ജുബൈലിലെ പ്രമുഖ പ്രവാസി ഫുട്ബോള്‍ കൂട്ടായ്മയായ ജുബൈല്‍ എഫ് സി സംഘടിപ്പിക്കുന്ന അല്‍ മുസൈന്‍ സെവന്‍സ് ഫുട്ബോള്‍ മേളയുടെ സെമി ഫൈനൽ പോരാട്ടങ്ങൾ വെള്ളിയാഴ്ച്ച  ജുബൈൽ അറീന സ്റ്റേഡിയത്തില്‍ അരങ്ങേറും.

ദമാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍റെ (ഡിഫ) സഹകരണത്തോടെ സംഘടിപ്പിക്കപ്പെടുന്ന മേളയുടെ സെമി ഫൈനൽ പോരാട്ടങ്ങളുടെ  ആദ്യ മത്സരത്തിൽ പസിഫിക് ലോജിസ്റ്റിക് ബദർ എഫ്‌ സി, സദഫ്‌കോ മാഡ്രിഡ്‌ എഫ്‌സിയെയും, രണ്ടാമത്തെ മത്സരത്തിൽ ഫാബിൻ ജുബൈൽ എഫ്‌സി, കാലക്സ് ഫോണിക്സ് എഫ്‌സിയെയും നേരിടും. ഐ എസ് എൽ- സംസ്ഥാന താരങ്ങളടക്കം പ്രമുഖ കളിക്കാർ  വിവിധ ടീമുകൾക്ക് വേണ്ടി ബൂട്ടണിയും.  വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ മത്സരങ്ങൾ ആരംഭിക്കുമെന്ന്  ടൂർണമെന്റ് കമ്മറ്റി ഭാരവാഹികളായ  ഷജീർ, സബാഹ്, ഇല്യാസ് തുടങ്ങിയവർ അറിയിച്ചു.

Leave a Reply