റിയാദ്: കേളി കുടുംബ വേദിയുടെ സിനിമാ പ്രദര്‍ശനവും നിരൂപണവും ചര്‍ച്ചയുന്ന ‘സിനിമാ കൊട്ടക’ സംരംഭം ഇന്ന് ഡിസംബര്‍ 6ന് ആരംഭിക്കും. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ വൈകീട്ട് നാലിനം സിനിമാ പ്രദര്‍ീനവും ലോഗോ പ്രകാശനവും നടക്കും. എഴുത്തുകാരി ബീന സിനിമ കൊട്ടക ഉദ്ഘാടനം ചെയ്യും. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ഷംനാദ് കരുനാഗപള്ളി ലോഗോ പ്രകാശനം നിര്‍വ്വഹിക്കും.
ദേശ ഭാഷാ വ്യത്യസമന്യേ മിച്ച സിനിമകളും സ്ത്രീ പക്ഷ പ്രമേയം ഇതിവൃത്തമായ ചലചിത്രങ്ങള്‍ക്കും മുന്‍ഗണന നല്‍കി മാസത്തില്‍ ഒരു സിനിമ പ്രദര്‍ശിപ്പിക്കും. ‘കാണുക, ആസ്വദിക്കുക, ചര്‍ച്ച ചെയ്യുക, പ്രചോദിതരാകുക’ എന്നതാണ് സിനിമ കൊട്ടകയുടെ മുദ്രാവാക്യം.
ഫിലിം സൊസൈറ്റികളുടെ മാതൃകയില്‍ റിയാദില്‍ വേദി ഒരുക്കുന്നത്തിലൂടെ സിനിമയെയും ഉള്ളറകളെയും വിനോദത്തോടൊപ്പം എങ്ങനെ ഗൗരവപൂര്‍വ്വം വീക്ഷിക്കാം എന്നു മനസിലാക്കുകയാണ് സിനിമ കൊട്ടകയുടെ ലക്ഷ്യം. സാമൂഹ്യ പ്രതിബദ്ധതയോടെ സിനിമകള്‍ നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകതയും സിനിമ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനവും പ്രവാസി സമൂഹത്തിന് കൂടുതല്‍ അറിവുകള്‍ നല്‍കുവാന്‍ ഇതിലൂടെ കഴിയുമെന്നും കേളി കുടുംബ വേദി സെക്രട്ടറി സീബാ കൂവോട് പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.