Sauditimesonline

taif houthi attack
ത്വായിഫില്‍ ഹൂതി ആക്രമണം; ഒരാള്‍ മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്

അബ്ബാസ് പാലത്തിന് കേളി യാത്രയയപ്പ്

റിയാദ് : ഇരുപത്തിഎട്ട് വര്‍ഷത്തെ പ്രാവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി മുസാമിയ ഏരിയ ജോ. സെക്രട്ടറിയും ഏരിയ സൈബര്‍ വിംഗ് കണ്‍വീനറുമായ അബ്ബാസ് പാലത്തിന് കേളി യാത്രയയപ്പ് നല്‍കി.
ദുര്‍മ്മയിലെ ഓഡിറ്റോറിയത്തില്‍ നടത്തിയ യാത്രയയപ്പ് യോഗത്തില്‍ മുസാമിയ ഏരിയ വൈസ് പ്രസിഡന്റ് വിജയന്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഷമീര്‍ എം.കെ.പുലമാന്തോള്‍ സ്വാഗതം പറഞ്ഞു. കേളി പ്രസിഡന്റ് ഷമീര്‍ കുന്നുമ്മല്‍, ജോ. സെക്രട്ടറി സുരേഷ് കണ്ണപുരം, വൈസ് പ്രസിഡന്റുമാരായ സുരേന്ദ്രന്‍ കൂട്ടായി, ചന്ദ്രന്‍ തെരുവത്ത്, സെക്രട്ടറിയേറ്റ് അംഗം പ്രഭാകരന്‍ കണ്ടോന്താര്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മധു ബാലുശ്ശേരി, പ്രദീപ്, ബദിയ രക്ഷാധികാരി സമിതി അംഗം ശങ്കര്‍, ഏരിയ ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ നിസാര്‍, കെഎംസിസി പ്രതിനിധി ബഷീര്‍, വോളിബോള്‍ ടീം പ്രതിനിധി റസാഖ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കോഴിക്കോട് പാലത്ത് സ്വദേശിയാണ് അബ്ബാസ് ദുര്‍മ്മ മേഘലയില്‍ കേളി രൂപീകരിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചു. യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ്, ട്രഷറര്‍, മുസാമിയ ഏരിയ പ്രസിഡന്റ്, ജീവരുണ്യ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
ഏരിയ കമ്മറ്റിയുടെ ഉപഹാരം സെക്രട്ടറി ഷമീര്‍ എം.കെ യും, ബദിയ രക്ഷാധികാരി സമിതിയുടെ ഉപഹാരം ശങ്കറും, വോളിബോള്‍ ടീമിന്റെ ഉപഹാരം ടീം അംഗങ്ങളും അബ്ബാസിന് സമ്മാനിച്ചു. അബ്ബാസ് യത്രയയപ്പിന് നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top