
ദമ്മാം: കോവിഡ് കാലത്ത് ജീവകാരുണ്യ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി നിലയുറപ്പിച്ച വളണ്ടിയര്‍മാരെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് കമ്മിറ്റി ആദരിച്ചു. സോഷ്യല്‍ ഫോറം കിഴക്കന്‍ പ്രവിശ്യാ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി നമീര്‍ ചെറുവാടി ഉദ്ഘാടനം ചെയ്തു. കമ്മ്യുണിറ്റി വെല്‍ഫെയര്‍ വിഭാഗം കണ്‍വീനര്‍ കുഞ്ഞിക്കോയ താനൂര്‍ അധ്യക്ഷത വഹിച്ചു.

കോവിഡ് പ്രതിസന്ധി രുക്ഷമായ കാലത്ത് ആരോഗ്യ രംഗത്ത് നിന്നു മികച്ച സഹായ സഹകരണങ്ങള്‍ നല്‍കിയ ഡോ. അബ്ദുല്‍ കരീം (അല്‍ റയ്യാന്‍ പോളി ക്ലിനിക് ദമ്മാം), സ്റ്റാഫ് നഴ്‌സ് സുബീന മുനീര്‍ (മെഡിക്കല്‍ കോംപ്ലക്‌സ് ദമ്മാം) എന്നിവര്‍ക്കുള്ള ഉപഹാരം സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് സെക്രട്ടറി അന്‍സാര്‍ കോട്ടയം സമ്മാനിച്ചു. സോഷ്യല്‍ ഫോറം ദമ്മാം ടൗണ്‍, റയ്യാന്‍, ടൊയോട്ട, ഖത്തീഫ് ബ്ലോക്ക് കമ്മിറ്റികള്‍ക്ക് കീഴില്‍ സേവനം ചെയ്ത വളണ്ടിയര്‍മാര്‍ക്കുള്ള കോവിഡ് വാരിയേഴ്‌സ് പുരസ്‌കാരംഗങ്ങള്‍ സുബൈര്‍ നാറാത്ത്, അനീസ് ബാബു, നസീര്‍ ആലുവ എന്നിവര്‍ വിതരണം ചെയ്തു.

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കേരള ഘടകം പ്രസിഡന്റ് സിറാജുദ്ധീന്‍ ശാന്തിനഗര്‍, ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം ബ്ലോക്ക് പ്രസിഡന്റ് മന്‍സൂര്‍ ആലംകോട്, ടൊയോട്ട ബ്ലോക്ക് പ്രസിഡന്റ് ഷാഫി വെട്ടം സംസാരിച്ചു. സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് മീഡിയ കോര്‍ഡിനേറ്റര്‍ അഹമ്മദ് യൂസുഫ് അവതാരകനായിരുന്നു. അലിമാങ്ങാട്ടൂര്‍, അന്‍ഷാദ് ആലപ്പുഴ നേതൃത്വം നല്‍കി
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
