റിയാദ്: ‘മുന്നാക്ക സംവരണത്തിന്റെ കാണാപ്പുറങ്ങള്‍’ എന്ന വിഷയത്തില്‍ ഇസ്ലാഹീ സെന്റെഴ്‌സ് കോ ഓര്‍ഡിനേഷന്‍ കമ്മറ്റി(ആര്‍.ഐ.സി.സി.)യുടെ സാംസ്‌കാരിക വിഭാഗം റിയാദ് ക്രിയേറ്റീവ് ഫോറം സെമിനാര്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ 4ന് വെള്ളി രാത്രി 7ന് സൂം ഓണ്‍ലൈനിലാണ് പരിപാടി.
സംവരണം സംബന്ധിച്ച അടിസ്ഥാന തത്വങ്ങള്‍ ഭരണഘടനാ ഭേദഗതിയില്‍ ് തകര്‍ക്കപ്പെട്ടതും മുന്നാക്ക സംവരണം നടപ്പിലാക്കിയപ്പോള്‍ നിലവിലുള്ള സംവരണ വിഭാഗങ്ങളെ ദോഷകരമായി ബാധിച്ചതും സെമിനാര്‍ ചര്‍ച്ച ചെയ്യും.

വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട് പി.എന്‍.അബ്ദു ലത്വീഫ് മദനിസെമിനാര്‍ ഉദ്ഘാടനം ചെയ്യും. സുഫ് യാന്‍ അബ്ദുസ്സലാം വിഷയം അവതരിപ്പിക്കും. ക്രിയേറ്റീവ് ഫോറം ചെയര്‍മാന്‍ അഡ്വ.പി.കെ.ഹബീബ് റഹ്മാന്‍ മോഡറേറ്ററായിരിക്കും.
കെ.എം.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സി.പി.മുസ്തഫ, എം.ഇ.എസ് റിയാദ് വൈസ് പ്രസിഡണ്ട് സത്താര്‍ കായംകുളം, എം.എസ്.എസ് റിയാദ് പ്രസിഡണ്ട് നൗഷാദ് അലി പി, സിജി റിയാദ് ചാപ്റ്റര്‍ ചീഫ് കോഓര്‍ഡിനേറ്റര്‍ മുനീബ് ബി.എച്ച്, ആര്‍.ഐ.സി.സി ജനറല്‍ കണ്‍വീനര്‍ എഞ്ചി.ഉമര്‍ ശരീഫ് എന്നിവര്‍ സംസാരിക്കും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
