ദമാം: കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി ഫുട്‌ബോള്‍ ക്ലബുകളുടെ കൂട്ടായ്മ ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) ലോക ഫുട്‌ബോള്‍ ഇതിഹാസം ഡിഗോ മറഡോണയെ അനുസ്മരിക്കുന്നു. ഡിസംബര്‍ 04ന് വെള്ളി ഉച്ചക്ക് 2ന് സൂം ഓണ്‍ ലൈനിലാണ് പരിപാടി.

ഇന്ത്യന്‍ ഫുട്‌ബോള്‍ മുന്‍ ക്യാപ്റ്റന്‍ യു. ഷറഫലി മുഖ്യാതിഥിയായിരിയ്ക്കും. മറഡോണയുമായി വ്യക്തിബന്ധം പുലര്‍ത്തിയ സുലൈമാന്‍ താനൂര്‍ (ദുബായ്), ഹിഷാം ഹസന്‍ (കോഴിക്കോട്) എന്നിവരും പങ്കെടുക്കും. ‘ഡീഗോ മറഡോണ ഫുട്‌ബോളിലെ മായാത്ത വിസ്മയം’ എന്ന ശീര്‍ഷകത്തിലാണ് അനുസ്മരണ പരിപാടിയെന്ന് ഡിഫ അറിയിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
