
റിയാദ്: സ്‌ഫോടക വസ്തുക്കള്‍ നിറച്ച ആളില്ലാ വിമാനം തകര്‍ത്തതായി സൗദി സഖ്യസേന. ദക്ഷിണ സൗദിയിലെ ജനവാസ കേന്ദ്രം ലക്ഷ്യമായി ഹൂതികള്‍ വിക്ഷേപിച്ച ആളില്ലാ വിമാനമാണ് ആകാശത്ത് തര്‍ത്തതെന്നും സഖ്യ സേന അറിയിച്ചു.

വെളളിയാഴ്ച പുലര്‍ച്ചെയാണ് ആളില്ലാ വിമാനം സൗദി അതിര്‍ത്തിയില്‍ പ്രത്യക്ഷപ്പെട്ടത്. സഖ്യസേനയുടെ നേതൃത്വത്തിലുളള വ്യോമ പ്രതിരോധ സേന ഇതു കണ്ടെത്തിയ ഉടന്‍ തകര്‍ത്തു. ഇറാന്‍ പിന്തുണയോടെ ഹൂതികളാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ആളില്ലാ വിമാനം സൗദിയിലേക്ക് വിക്ഷേപിക്കുന്നത്. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് യമനില്‍ നിന്നു ഹൂതികളാണ് ഇതു നിയന്ത്രിക്കുന്നതെന്നും തുര്‍ക്കി അല്‍ മാലികി വ്യക്തമാക്കി.
ദക്ഷിണ സൗദിയിലെ സാധാരണക്കാരെ ലക്ഷ്യമാക്കിയാണ് ഹൂതികളുടെ ആക്രമണം ശ്രമം. ഏതാനും ആഴ്ചകളായി ഹൂതികള്‍ നിരന്തരം ഡ്രോണ്‍ ഉപയോഗിച്ച് സൗദിക്ക് നേരെ ആക്രമണത്തിന് ശ്രമിച്ചിരുന്നു. ഇതിനെതിരെ ഹൂതികളുടെ ഒളിതാവളങ്ങള്‍ ലക്ഷ്യമാക്കി സഖ്യസേന തിരിച്ചടിക്കുകയും ചെയ്തിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
