
റിയാദ്: മുപ്പത് വര്‍ഷം നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റിയാദ് കേളി കലാസാംസ്‌കാരിക വേദി ബദിയ ഏരിയ ഷുബ്ര യൂണിറ്റ് അംഗം വി.ഗോപാലന് യാത്രയയപ്പ് നല്‍കി. ഷുബ്രയില്‍ തയ്യല്‍ ജോലി ചെയ്തു വന്നിരുന്ന ഗോപാലന്‍ പാലക്കാട് ചിറ്റൂര്‍ അണ്ണാന്‍തോട് സ്വദേശിയാണ്.

13 വര്‍ഷമായി കേളി അംഗവും, ഷുബ്ര യൂണിറ്റ് സെക്രട്ടറി, യൂണിറ്റ് ട്രഷറര്‍, ഏരിയ കമ്മിറ്റി അംഗം എന്നീ ചുമതലകളും വഹിച്ചിരുന്നു. കേളിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു. യാത്രയയപ്പ് യോഗത്തില്‍ പ്രസിഡന്റ് മധു പട്ടാമ്പി അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ഷറഫു മൂച്ചിക്കല്‍ സ്വാഗതവും, ഏരിയ രക്ഷാധികാരി കണ്‍വീനര്‍ അലി കെ.വി, ഏരിയ സെക്രട്ടറി മധു ബാലുശ്ശേരി, കേന്ദ്ര കമ്മിറ്റി അംഗം പ്രദീപ് ആറ്റിങ്ങല്‍, ഏരിയ ജോയിന്റ് സെക്രട്ടറി കിഷോര്‍ ഇ.നിസാം, ഏരിയ ട്രഷറര്‍ മുസ്തഫ, ഏരിയ വൈസ് പ്രസിഡന്റ്മാരായ പ്രസാദ് വഞ്ചിപ്പുര, ജയഭദ്രന്‍, ഏരിയ ജോയിന്റ് ട്രഷറര്‍ നിഷാദ് പി.കെ, ഏരിയ കമ്മിറ്റി അംഗങ്ങളായ ജയന്‍, ശശികുമാര്‍, ഏരിയ ജീവകാരുണ്യ കമ്മിറ്റി ചെയര്‍മാന്‍ ജാര്‍നെറ്റ് നെല്‍സണ്‍, സ്‌പോര്‍ട്‌സ് കമ്മിറ്റി കണ്‍വീനര്‍ ജയന്‍, ഹിലാല്‍, എന്നിവരും യൂണിറ്റിലെ അംഗങ്ങളും സുഹൃത്തുക്കളും ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ഷറഫു മൂച്ചിക്കലും, പ്രസിഡന്റ് മധു പട്ടാമ്പിയും, ഏരിയയുടെ ഉപഹാരം ഏരിയ കമ്മിറ്റി അംഗം സുധീര്‍ സുല്‍ത്താനും കൈമാറി. യാത്രയയപ്പിന് ഗോപാലന്‍ നന്ദി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
