സൗദി കെഎംസിസി ഇടപെട്ടു; ദുബായില്‍ കുടുങ്ങിയവരെ സഹായിക്കാന്‍ ഹെല്‍പ് ഡെസ്‌ക്

റിയാദ്: ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ സൗദി അതിര്‍ത്തികള്‍ അടച്ചതോടെ ദുബൈയില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക് സാന്ത്വനവുമായി യു എ ഇ കെഎംസിസി. 14 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി സൗദിയിലേക്ക് യാത്ര തിരിക്കാനിരുന്ന നിരവധി പേരാണ് ദുബായില്‍ കുടുങ്ങിയത്. ഇവര്‍ക്കാവശ്യമായ പ്രാഥമിക സഹായങ്ങള്‍ നല്‍കാന്‍ കെഎംസിസി സംവിധാനങ്ങള്‍ ഒരുക്കിയതായി യു എ ഇ കെഎംസിസി പ്രസിഡണ്ട് പുത്തൂര്‍ റഹ്മാന്‍, ജനറല്‍ സെക്രട്ടറി പി കെ അന്‍വര്‍ നഹ എന്നിവര്‍ അറിയിച്ചു. സൗദിയിലേക്ക് തിരിക്കേണ്ട വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് കെഎംസിസി വര്‍ക്കിങ് പ്രസിഡണ്ട് അഷ്‌റഫ് വേങ്ങാട്ട് യു എ ഇ കെഎംസിസി നേതാക്കളുമായി ബന്ധപ്പെടുകയായിരുന്നു. സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള കെഎംസിസി കമ്മിറ്റികള്‍ക്ക് നിരവധി ഫോണ്‍ കാളുകളാണ് ദുബായില്‍ നിന്നും യാത്രക്കാരുടെ നാട്ടിലെ കുടുംബങ്ങളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

ദുബായില്‍ കുടുങ്ങിയവര്‍ക്ക് സഹായത്തിന് ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിച്ചു. സഹായം ആവശ്യമുളളവര്‍ അഡ്വ. സാജിദ് ദുബായ് 0505780225, സമീര്‍ അബുദാബി 0559490515, സൂപ്പി അജ്മാന്‍ 0505775112, ഹാഷിം തങ്ങള്‍ അല്‍ ഐന്‍ 0559994047, ഇബ്രാഹിം ഫുജൈറ 0505780137, സൈദലവി റാസ് അല്‍ ഖൈമ 0569220094, അസ്‌ക്കര്‍ അലി ഉമ്മുല്‍ഖുവൈന്‍ 0557200812 എന്നിവരെ ബന്ധപ്പെടണം.

Leave a Reply