
റിയാദ്: ഇന്ത്യന്‍ എംബസിയില്‍ പുതുതായി ചുമതലയേറ്റ ഇന്ത്യന്‍ എംബസി ചീഫ് ഓഫ് മിഷന്‍ (ഡി.സി.എം) രാം പ്രസാദുമായി റിയാദ് കെ.എം.സി.സി സെന്‍ ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി. വെല്‍ഫെയര്‍ കോണ്‍സുലര്‍ ദേശ് ബന്ദു ഭാട്ടിയും ചര്‍ച്ചയില്‍ പങ്കെടുത്തു. കൊവിഡ് കാലത്ത് കെ.എം.സി.സിയുടെ കാരുണ്യ പ്രവര്‍ത്തനങ്ങളെ ഇരുവരും പ്രകീര്‍ത്തിച്ചു.

പ്രവാസികള്‍ അഭിമുഖീകരിക്കുന്ന യാത്രാ പ്രശ്‌നങ്ങള്‍, സൗദിയിലേക്കുള്ള യാത്രാ മധ്യേ യു.എ.ഇയില്‍ കുടുങ്ങിയ പ്രവാസികളെ സഹായിക്കല്‍, തടവില്‍ കഴിയുന്നവര്‍, വിമാനം റദ്ദാക്കിയതോടെ യാത്ര മുടങ്ങിയ രോഗികളുടെ യാത്രക്കാരുടെ വിഷയങ്ങള്‍, തര്‍ഹീലില്‍ കഴിയുന്ന ഇന്ത്യക്കാര്‍, നാട്ടിലെത്തിക്കാന്‍ കഴിയാത്ത മൃതശരീരങ്ങള്‍ തുടങ്ങി പ്രവാസികളെ ബാധിക്കുന്ന വിവിധ വിഷയങ്ങളും എംബസി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പ്പെടുത്തി. കെ.എം.സി.സി സെന്‍ ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി.മുസ്തഫ, ട്രഷറര്‍ യു.പി.മുസ്തഫ, വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ എന്നിവരണ് കൂടിക്കാഴ്ച നടത്തിയത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
