
റിയാദ്: സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ 17,874 കൊവിഡ് പ്രതിരോധ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ എല്ലാ പ്രവിശ്യകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. വൈറസ് ബാധിതരുടെ എണ്ണം ഗണ്യമായി കുറഞ്ഞെങ്കിലും കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ചു ആവശ്യപ്പെട്ടു. റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ നിയമ ലംഘനങ്ങള്‍്. 5251 കൊവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. പടിഞ്ഞാറന്‍ പ്രവിശ്യയില്‍ 3129ഉും അല്‍ ഖസീമില്‍ 2465 നിയമ ലംഘനങ്ങളും കണ്ടെത്തി.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ രാജ്യത്തെ നഗരസഭകള്‍ പരിശോധന തുടരുകയാണ്. ഇതിന് പുറമെ ആരോഗ്യ വകുപ്പും പൊലീസും വിവിധ ഏജന്‍സികളും പരിശോധനകളും നിരീക്ഷണങ്ങളും ശക്തമാക്കിയിട്ടുണ്ട്.
അതിനിടെ അതിശൈത്യം തുടരുന്ന തുറൈഫില്‍ കൊവിഡ് നിയമ ലംഘനം കണ്ടെത്താന്‍ ഷാഡോ പൊലീസും രംഗത്തുണ്ട്. ഇവിടെ കഴിഞ്ഞ ദിവസം 12 പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നിരീക്ഷണം ശക്തമാക്കിയത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
