
റിയാദ്: സൗദി അറേബ്യയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിര്‍ത്തിവെച്ച വാര്‍ഷിക അവധി പുനഃരാരംഭിക്കാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു അവധി നല്‍കരുതെന്ന് നേരത്തെ ഹെല്‍ത്ത് ഡയറക്‌റേറ്റിന് നിര്‍ദേശം നല്‍കിയിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ ആരോഗ്യ പ്രവര്‍ത്തകരുടെ സാന്നിധ്യം ഉറപ്പു വരുത്തുന്നതിനായിരുന്നു തീരുമാനം. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നിര്‍ദേശം ബാധകമായിരുന്നു. കൊവിഡ് ആശങ്ക ഒഴിയുകയും നിയന്ത്രണ വിധേയമാവുകയും ചെയ്ത സാഹചര്യത്തിലാണ് അവധിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കുന്നത്.

മാര്‍ച്ചിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലക്ക് നിലവില്‍ വന്നത്. ഇതോടെ മാത്രന്താലയത്തിന് കീഴില്‍ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെയുളള നഴ്‌സുമാരുടെ വാര്‍ഷിക അവധി റദ്ദാക്കി. ഇവര്‍ക്ക് ആവശ്യാനുസരണം ഈ മാസം മുതല്‍ അവധി അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
