
റിയാദ്: മലയാളികളുടെ പ്രിയ കവയിത്രിയും സാമൂഹിക-പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി ടീച്ചറുടെ വിയോഗത്തില്‍ കേളി അനുശോചനം അറിയിച്ചു.
വേദനിക്കുന്ന മനുഷ്യരെ ചേര്‍ത്ത് പിടിക്കാനും അവരുടെ ദുഖം അകറ്റാനും ശ്രദ്ധാലുവായിരുന്നു സുഗതകുമാരി ടീച്ചര്‍. പ്രകൃതി ചൂഷണം ചെയ്യപ്പെടുമ്പോഴും വാക്കുകൊണ്ടും കവിതകളിലൂടെയും പോരാടി. പ്രകൃതിസംരക്ഷണ സമിതി, അഭയ തുടങ്ങിയ കൂട്ടായ്മയുടെ സ്ഥാപക സെക്രട്ടറിയാണ്. അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി ‘അത്താണി’, മാനസിക രോഗികള്‍ക്കായി പരിചരണാലയം, അഭയഗ്രാമം എന്നിവയും സ്ഥാപിച്ചു.

സുഗതകുമാരി ടീച്ചറുടെ വിയോഗം മലയാളസാഹിത്യത്തിനു മാത്രമല്ല മാനവിക മൂല്യങ്ങള്‍ക്കും നഷ്ടമാണെന്ന് കേളി കലാസാംസ്‌കാരിക വേദി സാംസ്‌കാരിക വിഭാഗം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ചില്ല സര്‍ഗവേദി
റിയാദ്: സ്ത്രീ, ശിശു, പരിസ്ഥിതി എന്നീ അരക്ഷിതബിംബങ്ങളെ കവിതകൊണ്ടും അഭയം കൊണ്ടും സനാഥമാക്കിയ കവയിത്രി സുഗതകുമാരിയുടെ നിര്യാണത്തില്‍ ചില്ല റിയാദ് അനുശോചിച്ചു. പച്ചപ്പിന്റെ പ്രണയാര്‍ദ്രസ്വരവും ഇരുള്‍ച്ചിറകുകളുടെ സന്ദേഹം നിറഞ്ഞ മൗനവും സുഗതകുമാരിയുടെ സാംസ്‌കാരികജീവിതത്തിന്റെ ഭാഗമായിരുന്നു എന്നും ചില്ല അഭിപ്രായപ്പെട്ടു.
സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്‍
റിയാദ്: കവയിത്രി സുഗതകുമാരിയുടെ നിര്യാണത്തില്‍ സുബൈര്‍ കുഞ്ഞു ഫൗണ്ടേഷനും റിസയും അനുശേചനം അറിയിച്ചു. ഫൗണ്ടേഷന്റെ കേരളത്തിലെ ലഹരി വിമുക്ത പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയിരുന്നു. സാമൂഹിക ഇടപെടലുകള്‍ സാംസ്‌കാരിക കേരളത്തിന് മറക്കാന്‍ കഴിയില്ലെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. അബ്ദുല്‍ അസീസ് പ്രസ്ഥാവനയില്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
