
റിയാദ്: സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എംബസ്സിയുടെ സഹകരണം ഉണ്ടാകുമെന്നു ഇന്ത്യന്‍ അംബാസ്സഡര്‍ ഡോ. ഔസെഫ് സയീദ്. അന്താരാഷ്ട്ര എന്‍ ജി ഓ പട്ടികയില്‍ സ്ഥാനം നേടിയ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. സൗദിയിലെ വിവിധ ഇന്റര്‍ നാഷണല്‍ സ്‌കൂളുകളില്‍ റിസാ പ്രവര്‍ത്തനങ്ങള്‍ക്ക് അവസരം ഒരുക്കുമെന്നും അംബാസഡര്‍ പറഞ്ഞു. റിസയുടെ ഓണ്‍ലൈന്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിസ റിസോഴ്‌സ് ടീം അംഗങ്ങളായ ഡോ. ഭരതന്‍, ഡോ. തമ്പി വേലപ്പന്‍, ഡോ. നസീം അഖ്തര്‍ ഖുറൈശി, ഡോ. അബ്ദുല്‍ അസീസ്, പത്മിനി യു. നായര്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. റിസ ആരംഭിക്കുന്ന ടീന്‍ ആര്‍മി ഗ്ലോബല്‍ സംബന്ധിച്ച് അധ്യക്ഷ പ്രസംഗത്തില്‍ ഡോ. അബ്ദുല്‍ അസീസ് വിശദീകരിച്ചു.
സൗദി അറേബ്യ, യൂ.എ.ഇ തുടങ്ങി മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെയും ഇന്ത്യയില്‍ നിന്നു ദല്‍ഹി, ഉത്തര്‍പ്രദേശ്, കേരളം ഉള്‍പ്പെടെയുള സംസ്ഥാനങ്ങളില്‍ നിന്നു 800പേര്‍ പരിപാടിയില്‍ പങ്കെടുത്തു.
പബ്ലിസിറ്റി കണ്‍വീനര്‍ നിസാര്‍ കല്ലറ, ഫര്‍സാന പി .കെ. നൗഷാദ് ഇസ്മായില്‍, പി.കെ സലാം, അഡ്വ. ആസിഫ് മുഹമ്മദ് ഷമീര്‍ യൂസഫ്, സ്‌കൂള്‍ ആക്ടിവിറ്റി കോഓര്‍ഡിനേറ്റര്‍ മീര റഹ്മാന്‍, എന്നിവര്‍ നേതൃത്വം നല്‍കി . ശിഹാബ് കൊട്ടുകാട്, അഷ്‌റഫ് വടക്കേ വിള, ഐ ഐ എസ് ആര്‍ ചെയര്‍മാന്‍ തജമ്മുല്‍, ഡോ. കെ. റഹ്മത്തുള്ള, എന്നിവര്‍ പങ്കെടുത്തു. പത്മിനി യു നായര്‍ അവതാരകരായിരുന്നു. റിസ കേരള കോ ഓഡിനേറ്റര്‍ കരുണാകരന്‍ പിള്ള സ്വാഗതവും കണ്‍സള്‍റ്റന്റ് ഡോ.ഭരതന്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
