റിയാദ്: ബത്ഹ മനില പ്ലാസയില്‍ പ്രവര്‍ത്തിക്കുന്ന ഖസര്‍ ഹൈപ്പറില്‍ പുതുവത്സരം പ്രമാണിച്ച് രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന പ്രമോഷന്‍ പ്രഖ്യാപിച്ചു. മനില ഫെസ്റ്റ് എന്ന പേരില്‍ പ്രഖ്യാപിച്ച പ്രമോഷന്‍ ജനുവരി 9 വരെ നീണ്ടു നില്‍ക്കും. 200 റിയാലിന് പര്‍ചേസ് ചെയ്യുന്നവര്‍ക്ക് സര്‍പ്രൈസ് ഗിഫ്റ്റ് സമ്മാനിക്കും. 300 റിയാലിന് പര്‍ചേസ് ചെയ്യുന്നവര്‍ പ്രത്യേക ഉപഹാരവും ലഭിക്കും. 500 റിയാലിന് പര്‍ചേസ് ചെയ്യുന്നവര്‍ക്ക് മിട്രൂ വയര്‍ലെസ് ഇയര്‍ബഡ്‌സാണ് സമ്മാനം. ഇതിനു പുറമെ ആകര്‍ഷകമായ വിലക്കിഴിവാണ് എല്ലാ ഡിപ്പാര്‍ട്‌മെന്റിലും ഒരുക്കിയിട്ടുളളത്.
ഗ്രോസറി, വെജിറ്റബിള്‍, ഫിഷ്, മീറ്റ്, ശീതപ്രതിരോധ വസ്ത്രങ്ങള്‍, ഫുട്‌വെയര്‍, മൊബൈല്‍ ആക്‌സസറീസ്, വാചസ്, സുഗന്ധദ്രവ്യങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, സ്വീറ്റ്‌സ് തുടങ്ങി മുഴുവന്‍ ഡിപ്പാര്‍ട്‌മെന്റിലും ലോകോത്തര ഉത്പ്പന്നങ്ങളുടെ വിപുലമായ ശ്രേണി പുതുവത്സരം പ്രമാണിച്ച് ഒരുക്കിയിട്ടുണ്ടെന്നും ഖസര്‍ മാനേജ്‌മെന്റ് അറിയിച്ചു.












വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
