കെഎന്‍എം പൊതു പരീക്ഷ: റിയാദ് സലഫി മദ്‌റസക്ക് മികച്ച വിജയം

റിയാദ്: കേരളാ നദ് വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം) 2022-23 പൊതുപരീക്ഷയില്‍ റിയാദ് സലഫി മദ്‌റസക്ക് മികച്ച വിജയം. പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഉന്നത വിജയം നേടുകയും റെക്കോര്‍ഡ് എ പ്ലസ് കരസ്ഥമാക്കുകയും ചെയ്തു.

ഇല്‍ഹാം അലി മുബാറക്, മുഹമ്മദ് ആതിഫ്, അഷാസ് റഹ്മാന്‍, ഹാദി ബഷീര്‍, റിഫ മറിയം, സബ സൈനബ്, സബ ഹയാല്‍, റോണ പൂവങ്കാവില്‍, ഷെസ്മിന്‍ ബര്‍സ എന്നിവര്‍ അഞ്ചാം തരത്തില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി.

അഹ്മദ് സിദാന്‍, ഷാഹിന്‍ കുഴിയെങ്ങല്‍, ഫാത്തിമ ഷസ, ഹാനിയ ഹാഷിക്ക്, റിഫ റസ്സല്‍, നഹാന സിപി എന്നിവര്‍ ഏഴാം തരത്തില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. കെ.എന്‍.എം ഗള്‍ഫ് സെക്ടറില്‍ നടത്തിയ അഞ്ച്, ഏഴ് പൊതു പരീക്ഷയില്‍ സൗദി അറേബ്യയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതിയ മദ്‌റസയാണ് റിയാദ് സലഫി മദ്‌റസ.

മൂന്ന് പതിറ്റാണ്ടായി റിയാദില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസ ഇസ്ലാമിക മതകാര്യമന്ത്രാലയത്തിന്റെ അംഗീകാരത്തോടെ റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്ററാണ് നടത്തുന്നത്. മത പഠനത്തോടൊപ്പം മലയാള ഭാഷാ പഠനം. കുട്ടികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് പാഠ്യേതര പദ്ധതികള്‍, ടീനേജ് ക്ലാസുകള്‍, രക്ഷിതാക്കള്‍ക്ക് പ്രത്യേക ക്ലാസ് എന്നിവ സംഘടിപ്പിക്കുന്നു. മദ്‌റസ ആവശ്യങ്ങള്‍ക്കായി 0562508011 എന്ന നമ്പറില്‍ ഓഫീസ് സെക്രട്ടറിയെ ബന്ധപ്പെടാവുന്നതാണ്.

പൊതു പരീക്ഷയില്‍ വിജയികളായ മുഴുവന്‍ കുട്ടികളെയും പഠനത്തിന് നേതൃത്വം കൊടുത്ത മുഴുവന്‍ അധ്യാപകരെയും അഭിനന്ദിക്കുന്നതായി മാനേജ്‌മെന്റ് അറിയിച്ചു. മദ്‌റസയില്‍ അഡ്മിഷന്‍ തുടരുകയാണ്. വിസിറ്റ് വിസയില്‍ ഉള്ളവര്‍ക്കും പഠനത്തിന് അവസരം ഉണ്ടെന്ന് പ്രിന്‍സിപ്പല്‍ അംജദ് അന്‍വാരി, മാനേജര്‍ മുഹമ്മദ് സുല്‍ഫിക്കര്‍, അഡ്മിനിസ്‌ട്രേറ്റര്‍ അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍, സ്റ്റാഫ് സെക്രട്ടറി ബാസില്‍ എന്നിവര്‍ അറിയിച്ചു.

 

Leave a Reply