റിയാദ്: സാമൂഹിക പ്രവര്‍ത്തക ഫസീല മുളളൂര്‍ക്കരക്കും കുട്ടികള്‍ക്കും യാത്രയയപ്പ് നല്‍കി. കേളി കുടുംബവേദി ജോയിന്റ് സെക്രട്ടറിയായി സാമൂഹിക സേവനം നടത്തിയിരുന്ന അവര്‍ 23 വര്‍ഷമായി റിയാദില്‍ പ്രവാസിയാണ്. റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം 16 വര്‍ഷം അബ്ദുല്‍ അസീസ് ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ ബുക്ക് കീപ്പര്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു. കേളി കേന്ദ്ര കമ്മിറ്റി അംഗം നസീര്‍ മുളളൂര്‍ക്കരയാണ് ജീവിത പങ്കാളി.
സുലൈ അല്‍ വലീദ് ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയപ്പ് ചടങ്ങില്‍ കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗം വിജില ബിജു ആമുഖ പ്രഭാഷണം നടത്തി. കുടുംബവേദി പ്രസിഡന്റ് പ്രിയവിനോദ് അധ്യക്ഷത വഹിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, രക്ഷാധികാരി അംഗം പ്രഭാകരന്‍ കണ്ടോന്താര്‍, കുടുംബവേദി ട്രഷറര്‍ ശ്രീഷ സുകേഷ്, കുടുംബവേദി ജോയിന്റ് സെക്രട്ടറി സിജിന്‍ കൂവള്ളൂര്‍, വൈസ് പ്രസിഡണ്ട് സുകേഷ് കുമാര്‍, ജോയിന്റ് ട്രഷറര്‍ ഷിനി നസീര്‍, സെക്രട്ടറിയേറ്റ് അംഗം ജയരാജ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡണ്ട് സെബിന്‍ ഇക്ബാല്‍, ജോയിന്റ് സെക്രട്ടറി സുനില്‍ മലാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
കുടുംബവേദിയുടെ ഉപഹാരം കുടുംബവേദി സെക്രട്ടറി സീബ കൂവോട് ഫസീലക്കും കുട്ടികളായ മുഹമ്മദ് നഫാതിന് ശ്രീഷ സുകേഷും മുഹമ്മദ് നബിയക്ക് ഗീത ജയരാജും നസ്രാന നസീറിന് വിദ്യ ജി പിയും സമ്മാനിച്ചു. യാത്രയയപ്പിന് ഫസീല നന്ദി പറഞ്ഞു. സെക്രട്ടറി സീബ കൂവോട് സ്വാഗതം പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.