ദമാം: മലയാളി യുവാവിന് സൗദി യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ്. ദഹ്‌റാന്‍ കിംഗ് ഫഹദ് യൂണിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആന്‍ഡ് മിനറല്‍സില്‍ (കെഎഫ്‌യുപിഎം) നിന്ന് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ഫസിലിന് ആണ് ഡോക്ടറേറ്റ് ലഭിച്ചത്. സിവില്‍ എഞ്ചീനിയറിങിലെ വിത്യസ്ത മേഖലകളുമായി ബന്ധപ്പെട്ടുള്ള ഗവേഷണത്തിനാണ് ഡോക്ടറേറ്റ്. ആദ്യമായാണ് ഒരു മലയാളിക്ക് കെ എഫ് യു പി എമില്‍ നിന്നു ഡോക്ടറേറ്റ് ലഭിക്കുന്നത്.
കൊല്ലം ടി. കെ. എം. കോളേജ് ഓഫ് എഞ്ചിനീറിങ്ങില്‍ നിന്ന് എം ടെക്കും പത്തനംതിട്ട മുസലിയാര്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്ന് ബിടെകും കഴിഞ്ഞ ശേഷമാണ് കെ എഫ് യു പി എമ്മില്‍പി എച് ഡിക്ക് പ്രവേശനം ലഭിച്ചത്. പി എച് ഡി പഠന വേളയില്‍ കെ എഫ് യു എമ്മിലെ സിവില്‍ ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ലക്ചററായി സേവനമനുഷ്ഠിച്ചിരുന്നു. പഠന കാലയളവില്‍ അദ്ദേഹം നിരവധി ജേര്‍ണല്‍, കോണ്‍ഫറന്‍സ് പേപ്പറുകളും പ്രസിദ്ധീകരിച്ചു. സൗദി ലുലു കിഴക്കന്‍ പ്രവിശ്യ റീജിയണല്‍ മുന്‍ ഡയറക്ടര്‍ അബ്ദുല്‍ ബഷീറിന്റേയും ഷക്കീല അബ്ദുല്‍ ബഷീറിന്റെയും മകനാണ് ഡോ. മുഹമ്മദ് ഫസില്‍. മുഹമ്മദ് ഫവാസ്, ഫഹീം അബ്ദുല്‍ ബഷീര്‍, ഹാറൂണ്‍ ബഷീര്‍ എന്നിവര്‍ സഹോദരങ്ങളാണ്. ഭാര്യ: ഷഹ്മ ഉസ്മാന്‍. മക്കള്‍: ഫര്‍ഹ, ഇഹ്‌സാന്‍.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.