Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

മാനവികതയാണ് ഓണം: എകെഎം അഷ്‌റഫ് എംഎല്‍എ

റിയാദ്: മതേതരത്വത്തിന്റെയും മാനവികതയുടെയും കഥപറയുന്ന മലയാളക്കരക്ക് ഓണാഘോഷം നല്‍കുന്ന സന്ദേശം സ്‌നേഹമാണെന്ന് മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ്. കരുതലിന്റെയും ചേര്‍ത്തുനിര്‍ത്തലിന്റെയും മാതൃകയാണ് ഓണം. ഇത് പുതുതലമുറക്കു പകര്‍ന്നുകൊടുക്കാന്‍ ഓണാഘോഷത്തിന് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ഷിബു ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.

എംഎല്‍ക്കുളള ഉപഹാരവും ഓണക്കോടിയും നജിം കൊച്ചുകലുങ്ക് സമ്മാനിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ അജീഷ് കായംകുളത്തിന് സുലൈമാന്‍ ഊരകവും ഉപഹാരം കൈമാറി. അഫ്താബ് റഹ്മാന്‍, ജലീല്‍ ആലപ്പുഴ, നൗഫല്‍ പാലക്കാടന്‍, മുജീബ് താഴത്തേതില്‍, ഷംനാദ് കരുനാഗപ്പളളി എന്നിവന ആശംസകള്‍ നേര്‍ന്നു. ജയന്‍ കൊടുങ്ങല്ലൂര്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. നാദിര്‍ഷ റഹ്മാന്‍ സ്വാഗതവും ഷമീര്‍ ബാബ; നന്ദിയും പറഞ്ഞു. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top