റിയാദ്: പുതുപള്ളി തെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മാന്റെ വിജയം പിണറായി സര്‍ക്കാരിന്റെ നയങ്ങള്‍ക്കും ധാര്‍ഷ്ട്യത്തിനും എതിരായ വിധിയെഴുതാനാണെന്ന് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. വലിയ ഒരു മനുഷ്യനെ അകാരണമായി വേട്ടയാടി. ഇല്ലാ കഥകള്‍ പ്രചരിപ്പിച്ചു സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. ഇതിന് നേതൃത്വം നല്‍കിയ സി പി എമ്മിന്റെ മുഖത്തേറ്റ അടിയാണ് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം തെളിയിക്കുന്നതെന്നും റിയാദ് ഒഐസിസി അഭിപ്രായപ്പെട്ടു. സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിച്ച വിജയാഘോഷം ഗ്ലോബല്‍ കമ്മിറ്റി അംഗം നൗഫല്‍ പാലക്കാടന്‍ ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് രാഷ്ട്രീയം വിശദീകരിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അമ്പത്തിമൂന്നു വര്‍ഷം ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളോടു പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയും ജനങ്ങള്‍ തിരിച്ചറിഞ്ഞ ഫലം കൂടിയാണിത്. ഉമ്മന്‍ ചാണ്ടിക്കെതിരെ കള്ള പ്രചാരണങ്ങള്‍ നടത്തിയവരെ തുറന്നു കാട്ടാന്‍ യൂഡിഎഫിന്റെ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞതായും യോഗം വിലയിരുത്തി.
സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംട് പ്രസിഡണ്ട് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ, നവാസ് വെള്ളിമാട്കുന്ന്, ഗ്ലോബല്‍ മെമ്പര്‍ ശിഹാബ് കൊട്ടുകാട്, ജില്ലാ പ്രസിഡന്റുമാരായ സജീര്‍ പൂന്തുറ, ശരത് ആലപ്പുഴ, ബഷീര്‍ കോട്ടയം, ഷാജി മഠത്തില്‍, അബ്ദുല്‍ കരീം കൊടുവള്ളി, ശുക്കൂര്‍ ആലുവ, സലിം ആര്‍ത്തിയില്‍, അലക്‌സ് കൊട്ടാരക്കര, നാസര്‍ ലെയ്‌സ്, അബ്ദുല്‍ മജീദ് കണ്ണൂര്‍, ജോണ്‍സന്‍ എറണാംകുളം, സെന്‍ട്രല്‍ കമ്മിറ്റി നിര്‍വാഹക സമിതി അംഗങ്ങളായ സലിം ആര്‍ത്തിയില്‍, റഫീഖ് വെമ്പായം, മാള മൊഹിയുദ്ദീന്‍, ജലീല്‍ കണ്ണൂര്‍, ജോസ് പാലക്കാട്, റഫീഖ് പാലക്കാട്, ഹരീന്ദ്രന്‍ പയ്യന്നൂര്‍, എന്നിവര്‍ പ്രസംഗിച്ചു. സകീര്‍ ഹുസ്സൈന്‍ കൊല്ലം രചിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ ഗാനവും അവതരിപ്പിച്ചു. ജന.സെക്രട്ടറി യഹിയ കൊടുങ്ങലൂര്‍ സ്വാഗതവും നിഷാദ് ആലംകോട് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.