റിയാദ്: ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു. തിരുവനന്തപുരം കടക്കാവൂര്‍ സ്വദേശി ബിന്ദു രാജ് നടേശന്റെ (62) മൃതദേഹമാണ് നാട്ടില്‍ സംസ്‌കരിച്ചത്. 24 വര്‍ഷമായി കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: നടേശന്‍. മാതാവ്: സരോജിനി. ഭാര്യ അനില ഭവാനി. മക്കള്‍: അഭിരാമി, തന്മയ.
മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നിയമ നടപടകള്‍ കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി. മലാസ് ഏരിയ ജീവ കാരുണ്യ കമ്മിറ്റി കണ്‍വീനറും കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി അംഗവുമായ പി എന്‍ എം റഫീഖ്, എംബസ്സിയുടെ സഹായത്തോടെയാണ് നടപടി പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
