റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് വൈദ്യപരിശോധന നടത്തി മടങ്ങി. കാര്‍ഡിയാക് പേസ് മേക്കറിന്റെ സെല്‍ മാറ്റിവെക്കുന്നതിന് രാജാവിനെ റിയാദ് കിംഗ് ഫൈസല്‍ ആശുപത്രിയിലായിലാണ് പ്രവേശിപ്പിച്ചത്. വിജയകരമായി പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു.
കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനും മുതിര്‍ന്ന ഉദ്യോഗസ്ഥരും രാജാവിനെ അനുഗമിക്കുന്ന വീഡിയോ സൗദി പ്രസ് ഏജന്‍സി പുറത്തുവിട്ടു. ഏതാനും ദിവസം രാജാവ് വിശ്രമത്തില്‍ കഴിയുമെന്ന് റോയല്‍ കോര്‍ട്ട് അറിയിച്ചു. അതിനിടെ, ആശുപത്രിയില്‍ നിന്നു മടങ്ങിയ രാജാവിന് വിവിധ ഗള്‍ഫ് രാഷ്ട്ര തലവന്‍മാര്‍ അഭിനന്ദനവും ആശംസകളും അറിയിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.