റിയാദ്: വിശുദ്ധ റമദാനെ വരവേല്‍ക്കാനൊരുങ്ങി പ്രമുഖ റീറ്റെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ ‘സൂഖ്’ പ്രമോഷന്‍ ആരംഭിച്ചു. ബത്ഹ സിറ്റി ഫ്‌ളവര്‍ ഹൈപ്പര്‍മാര്‍ക്കറ്റിലൊരുക്കിയ സൂഖ് ടെന്റ് ഗായിക ബന്‍സീറ റഷീദ് ഉദ്ഘാടനം ചെയ്തു. ലോഗോ പ്രകാശനം ഷിഹാബ് കൊട്ടുകാട് നിര്‍വഹിച്ചു. മാര്‍ക്കറ്റിംഗ് മാനേജര്‍ നിബിന്‍ ലാല്‍, എച് ആര്‍ ഏജിഎം ദീപക് പുലിയശേരി, ഓപറേഷന്‍സ് ഏജിഎം അഭിലാഷ് നമ്പ്യാര്‍, അസിസ്റ്റന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഷാദ് എ കെ, സ്‌റ്റോര്‍ മാനേജര്‍ വൈശാഖ് അരൂര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി. പുഷ്പരാജ്, അബ്ദുല്ല വല്ലാഞ്ചിറ, രഘുനാഥ് പറശനിക്കടവ് തുടങ്ങി സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.
പാരമ്പര്യവും പൈതൃകവും ഓര്‍മപ്പെടുത്തുന്ന ടെന്റുകള്‍ ഒരുക്കിയാണ് റമദാന്‍ വിഭവങ്ങള്‍ സിറ്റി ഫഌറില്‍ ഒരുക്കിയിട്ടുളളത്. റമദാന് ആവശ്യമായ മുഴുവന്‍ ഉത്പ്പന്നങ്ങളും ടെന്റില്‍ ലഭ്യമാണ്. പഴമയുടെ ഓര്‍മയും പുതുമയുടെ അനുഭവങ്ങളും ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുന്നതാണ് റമദാന്‍ സൂഖ് ടെന്റ്. ഇവിടെ ഏറ്റവും മികച്ച വിലയില്‍ ഉപഭോക്താക്കള്‍ക്ക് ഉത്പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്.
സിറ്റി ഫ്‌ളവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ മാര്‍ച്ച് 16 മുതല്‍ സൂഖ് പ്രൊമോഷന്‍ ആരംഭിച്ചു. ബിഗ് പ്രൈസ് ഡ്രോപ് പ്രത്യേക ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു പ്രകാരം 100 റിയാലിന് തെരഞ്ഞെടുത്ത പത്തിലധികം ഉത്പ്പന്നങ്ങള്‍ നേടാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും. ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറുകളില്‍ മാര്‍ച്ച് 23 മുതല്‍ സൂഖ് പ്രൊമോഷന് തുടക്കമാകും. ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഇരുനൂറിലധികം റമദാന്‍ ഉത്പ്പന്നങ്ങളാണ് ഏറ്റവും കുറഞ്ഞ് വിലക്ക് ലഭ്യമാക്കുന്നത്. മാര്‍ച്ച് 16 മുതല്‍ 50 റിയാലിന്റെ ഈദ് ഗിഫ്റ്റ് വൗചര്‍ സമ്മാനിക്കും, ഏപ്രില്‍ 19നും മെയ് 5നും ഇടയില്‍ 250 റിയാലിന് ഗാര്‍മെന്റ്‌സ്, ഫുട്‌വെയര്‍ എന്നീ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്ന് ഉത്പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഗിഫ്റ്റ് വൗചര്‍ ഉപയോഗിക്കാം. സൂഖ് പ്രത്യേക വിലക്കിഴിവ് ഓണ്‍ലൈന്‍ ഇകോമേഴ്‌സ് പോര്‍ട്ടല്‍ വഴി പര്‍ചേസ് ചെയ്യുന്നവര്‍ക്കും ലഭ്യമാണെന്നും സിറ്റി ഫ്‌ളവര്‍ മാനേജ്‌മെന്റ് അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.